ന്യൂയോര്‍ക്കിലെ വിമാനാപകടത്തില്‍ ഇന്ത്യന്‍ വംശജ മരിച്ചു

അമേരിക്കയിലെ ന്യൂയോര്‍ക്കിലുണ്ടായ വിമാനാപകടത്തില്‍ ഇന്ത്യന്‍ വംശജ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. റോമ ഗുപ്ത (63) ആണ് മരിച്ചത്. റോമ ഗുപ്തയുടെ മകള്‍ റീവ ഗുപ്ത (33), 23കാരനായ പൈലറ്റ് പരിശീലകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പൊള്ളലേറ്റ ഇവരെ സ്റ്റോണി ബ്രൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൗണ്ട് സീനായി ആശുപത്രിയില്‍ ഡോക്ടറുടെ സഹായിയായി ജോലി ചെയ്ത് വരികയായിരുന്നു റീവ ഗുപ്ത. കോക്പിറ്റില്‍ നിന്ന് പുക ഉയരുന്നതായി പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് അപകടമുണ്ടായത്.
ലോംഗ് ഐലന്‍ഡിലെ റിപ്പബ്ലിക് വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെ നാല് സീറ്റുകളുള്ള സിംഗിള്‍ എഞ്ചിന്‍ പൈപ്പര്‍ ചെറോക്കി വിമാനം തീപിടിച്ച് തകര്‍ന്ന് വീഴുകയായിരുന്നു. മൗണ്ട് സിനായ് സിസ്റ്റത്തിലെ ഫിസിഷ്യന്റെ അസിസ്റ്റന്റാണ് ഗുരുതരമായി പൊള്ളലേറ്റ റീവ ഗുപ്ത. പൈലറ്റിന് എല്ലാ സര്‍ട്ടിഫിക്കേഷനുകളും ഉണ്ടായിരുന്നുവെന്നും അപകടത്തില്‍പ്പെട്ട വിമാനം കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നുവെന്നും ഡാനി വെയ്സ്മാന്‍ ഫ്‌ലൈറ്റ് സ്‌കൂളിന്റെ അറ്റോര്‍ണി ഒലെഹ് ഡെക്കയ്ലോ പറഞ്ഞു. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് സംഭവത്തില്‍ അന്വേഷണം നടത്തും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
