Follow the News Bengaluru channel on WhatsApp

സ്വകാര്യ ആശുപത്രിയിൽ ഓൺലൈൻ വഴി ടോക്കൺ ബുക്ക് ചെയ്യാൻ ശ്രമിച്ച മലയാളിയുടെ മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു

ബെംഗളൂരു: ഓണലൈൻ വഴി സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്കായി ടോക്കണ്‍ ബുക്ക് ചെയ്തയാളുടെ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂർ പയ്യന്നൂർ മാട്ടൂല്‍ സ്വദേശി മീത്തലേ പുരയില്‍ അബ്ദുള്‍ റഹ്‌മാനാണ് തട്ടിപ്പിന് ഇരയായതായി പഴയങ്ങാടി പോലീസിൽ പരാതി നൽകിയത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മംഗളൂരുവിലെ ആശുപത്രിയിലെ ഡോക്ടറെ സന്ദർശിക്കുന്നതിനായി ടോക്കണ്‍ ബുക്ക് ചെയ്യുന്നതിന് അബ്ദുൾ റഹ്മാൻ ഒരു വെബ് സെറ്റില്‍ പ്രവേശിച്ചിരുന്നു. അതിൽ കയറിയെങ്കിലും ടോക്കണ്‍ ബുക്ക് ചെയ്യാന്‍ കഴിയാതെ വന്നതോടെ ഇദ്ദേഹത്തിന് വെബ് സൈറ്റിൽ നിന്ന് ഒരു ലിങ്ക് ലഭിക്കുകയും ചെയ്തു. അതിലെ നിർദ്ദേശപ്രകാരം പ്രകാരം ഓൺലൈൻ വഴി 10 രൂപ അടച്ചപ്പോൾ ആശുപത്രിയിൽ നാലാമത്തെ ടോക്കണ്‍ നമ്പർ ബുക്ക് ചെയ്യപ്പെട്ടതായി അറിയിപ്പും കിട്ടി.

എന്നാൽ ആശുപത്രിയിലെത്തിയപ്പോഴാണ് ടോക്കണ്‍ ബുക്ക് ചെയ്തിട്ടില്ലെന്ന് മനസിലായത്. തുടർന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ നിന്നും നാട്ടിലെത്തിയ ഇദ്ദേഹം തന്റെ പേരിലുള്ള മാട്ടൂല്‍ കാനറാ ബാങ്കിന്റെയും നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്കിന്റെയും അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പല തവണകളായി മൂന്നര ലക്ഷം രൂപ അക്കൗണ്ടുകളിൽ നിന്നും പിൻവലിച്ചതായി കണ്ടെത്തിയത്.

ആശുപത്രിയുടെ പേരില്‍ വ്യാജസൈറ്റ് ഉണ്ടാക്കി പണം തട്ടുന്ന ഉത്തരേന്ത്യയിലെ ജാര്‍ഖണ്ഡ് സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന, പരാതി നല്‍കിയതിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.