മികച്ച പ്രതികരണവുമായി മുന്നേറി നമ്മ യാത്രി ആപ്പ്

ബെംഗളൂരു: ബെംഗളൂരുവിലെ ജനങ്ങളിൽ നിന്നും മികച്ച പ്രതികരണവുമായി മുന്നേറി ഓട്ടോ ഡ്രൈവർമാരുടെ യൂണിയൻ പുറത്തിറക്കിയ നമ്മ യാത്രി ആപ്പ്.
ഓൺലൈൻ ടാക്സി കമ്പനികളായ ഒല, ഊബർ എന്നിവയ്ക്ക് പകരമായാണ് യൂണിയൻ ആപ്പ് ആരംഭിച്ചത്.
വെറും നാലുമാസം കൊണ്ട് 5.6 കോടി രൂപ വരുമാനം ലഭിച്ചതായി യൂണിയൻ ഭാരവാഹികൾ അറിയിച്ചു. നിലവിൽ 41112 ഡ്രൈവർമാരും 335653 യാത്രക്കാരും ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് ആപ്പ് പ്രവർത്തനം തുടങ്ങിയത്. ഈ തിങ്കളാഴ്ച വരെ ഡ്രൈവർമാർ 337762 ട്രിപ്പുകളാണ് പൂർത്തിയാക്കിയതെന്ന് ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി രുദ്രമൂർത്തി പറഞ്ഞു.
മഹാദേവപുര, ബൈതരായണപുര, രാജരാജേശ്വരിനഗർ, ബെംഗളൂരു സൗത്ത്, ബൊമ്മനഹള്ളി എന്നിവിടങ്ങളിലാണ് കൂടുതൽ പേർ നമ്മ യാത്രി ആപ്പ് ഉപയോഗിക്കുന്നത്. ബെംഗളൂരുവിൽ ദിവസം ശരാശരി 9000 ട്രിപ്പുകൾ പൂർത്തിയാക്കുന്നുണ്ട്. ഇടനിലക്കാരില്ലാതെ കൂടുതൽ പണം ഡ്രൈവർമാർക്ക് ലഭിക്കുമെന്നതാണ് നമ്മ യാത്രി ആപ്പിന്റെ മെച്ചം. കൂടാതെ മറ്റു ആപ്പുകളെ അപേക്ഷിച്ച് യാത്ര നിരയ്ക്കും കുറവാണ്.
ബെംഗളൂരുവിലെ ഓട്ടോ തൊഴിലാളി യൂണിയനായ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയനാണ് (എ.ആർ.ഡി.യു.) ആപ്പ് ഇറക്കിയത്.
നിലവിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം നിരക്കായ 30 രൂപയ്ക്കു പുറമേ പത്തു രൂപ ബുക്കിങ് ചാർജും ഈടാക്കുന്നുണ്ട്. രണ്ടുകിലോമീറ്റർ യാത്രയ്ക്ക് 40 രൂപയാണ് ചെലവാകുന്നത്. ഇൻഫോസിസ് സഹ സ്ഥാപകൻ നന്ദൻ നിലേകനിയുടെ കീഴിലുള്ള സ്ഥാപനമാണ് നമ്മ യാത്രി ആപ്ലിക്കേഷൻ നിർമിച്ചത്.
ഓൺലൈൻ ടാക്‌സി കമ്പിനകളായ ഒല, ഉബർ, റാപ്പിഡോ എന്നിവ ഓട്ടോ ടാക്സികൾക്ക് അമിത നിരക്ക് ഈടാക്കുന്നുവെന്നും ഡ്രൈവർമാരെ ചൂഷണം ചെയ്യുന്നുവെന്നുമുള്ള നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് സ്വന്തമായി മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങാൻ യൂണിയൻ തീരുമാനിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
