മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഉൾപ്പെടുന്ന മൂന്നംഗ സംഘം ഇന്ന് കർണാടകയിൽ

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കർണാടകയിലെത്തും. തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ അനൂപ് ചന്ദ്ര പാണ്ഡെ, അരുൺ ഗോയൽ എന്നിവർ സംഘത്തിലുണ്ടാകും.
മൂന്നുദിവസം സംസ്ഥാനത്ത് തങ്ങുന്ന സംഘം ഇന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് കുമാർ മീണയുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന്, രാഷ്ട്രീയപ്പാർട്ടിനേതാക്കളോട് തിരഞ്ഞെടുപ്പ് സംബന്ധിച്ച് അഭിപ്രായങ്ങൾ ആരായും.
വൈകീട്ട് ജനാധിപത്യത്തിന്റെ സമഗ്രതയും ഉൾപ്പെടുത്തലും എന്ന വിഷയത്തിലുള്ള സെമിനാർ രാജീവ് കുമാർ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച കേന്ദ്രസംഘം ജില്ലാ ഇലക്ടറൽ ഉദ്യോഗസ്ഥരുമായി യോഗം ചേരും. തുടർന്ന്, ബെംഗളൂരുവിലെ ഐ.ഐ.എസ്. സിയിൽ ബിബിഎംപി ഉദ്യോഗസ്ഥരും ചീഫ് ഇലക്ടറൽ ഓഫീസറും സംയുക്തമായി സംഘടിപ്പിക്കുന്ന വോട്ടർ ബോധവത്കരണപരിപാടി രാജീവ് കുമാർ ഉദ്ഘാടനംചെയ്യും.
കേന്ദ്രസംഘത്തിന്റെ സന്ദർശനം കഴിഞ്ഞാൽ ഉടൻ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കും. കർണാടകത്തിലെ 15-ാം നിയമസഭയുടെ കാലാവധി മേയിലാണ് പൂർത്തിയാകുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.