മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേ; പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയുടെ പരിശോധന ഇന്ന്

ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്‌സ്പ്രസ് വേയില്‍ പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ഇന്ന് പരിശോധന നടത്തും. ഈ വരുന്ന 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സിദ്ധരാമയ്യ ഇന്ന് പരിശോധന നടത്തുന്നത്.
ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് കേന്ദ്രഗതാഗമന്ത്രിയായിരുന്ന യു.പി.എ. സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാന പാതയായിരുന്ന മൈസൂരു-ബെംഗളൂരു പാതയെ ദേശീയപാതയാക്കി ഉയര്‍ത്തിയതെന്നും 10 വരിയായി വികസിപ്പിക്കാന്‍ തീരുമാനിച്ചതെന്നുമാണ് സിദ്ധരാമയ്യ പറയുന്നത്. ഇതിന് പുറമെ സംസ്ഥാന പാതയെ ദേശീയ പാതയായി ഉയര്‍ത്താന്‍ അന്നത്തെ സംസ്ഥാന പൊതുമരാമത്ത് മന്ത്രി എച്ച്. സി. മഹാദേവപ്പയും പ്രയത്‌നിച്ചതായി അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനം നടക്കാനിരിക്കെ പ്രതിപക്ഷ നേതാവിന്റെ നീക്കത്തെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ മേഖലയിലുള്ളവര്‍ നോക്കിക്കാണുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി. തിരക്കുപിടിച്ച് പാതയുടെ ഉദ്ഘാടനം നടത്തുകയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതേ സമയം പദ്ധതിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ബി.ജെ.പിയും ആരോപിക്കുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
