ബൈക്ക് ടാക്സി ജീവനക്കാരനെ അധിക്ഷേപിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ ഓട്ടോ ഡ്രൈവറുടെ അധിക്ഷേപം. ഇത്തരം ബൈക്ക് ടാക്സികൾ കാരണം ഓട്ടോ തൊഴിലാളികൾക്ക് സവാരി ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സംഭവം.
ബെംഗളൂരു ഇന്ദിരാ നഗർ മെട്രോ സ്റ്റേഷന് സമീപം തിങ്കളാഴ്ചയായിരുന്നു സംഭവം. ആക്രമണം നടത്തിയ ഓട്ടോ ഡ്രൈവർക്കെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു. ബൈക്ക് ടാക്സി കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുന്ന വ്യക്തിക്കെതിരെയാണ് ആക്രമണമുണ്ടായത്. വടക്കുകിഴക്കൻ സംസ്ഥാനത്തു നിന്നെത്തിയ ആളാണ് ഇയാൾ.
സംഭവവുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്. ഇയാൾ ടാക്സി ഡ്രൈവറുടെ ഹെൽമറ്റ് അടിച്ചുതകർക്കുന്നത് വീഡിയോയിൽ കാണാം. റാപിഡോ വ്യവസായം എങ്ങിനെയാണ് പ്രവർത്തിക്കുന്നതെന്ന് ശ്രദ്ധിക്കൂ. മറ്റ് രാജ്യങ്ങളിൽ നിന്ന് ഇക്കൂട്ടർ സംസ്ഥാനത്തെത്തി രാജാവിനെ പോലെ പ്രവർത്തിക്കുന്നതായി ഓട്ടോ ഡ്രൈവർ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇത് ഓട്ടോ വ്യവസായത്തിന് ഭീഷണിയാണെന്നും ഇയാൾ ആരോപിക്കുന്നു.
സംഭവം പോലീസ് അന്വേഷിക്കുകയാണെന്നും ഉടൻ നടപടി ഉണ്ടാകുമെന്നും ബെംഗളൂരു സിറ്റി പോലീസ് അറിയിച്ചു.
Strict action should be taken against this auto driver under the law.
Is there no such thing as law in Bangalore City?@BlrCityPolice @BlrCityPolice @CPBlr @tv9kannada pic.twitter.com/Uaa4Am9OPV— freedom of speech B,lore (@freedomlore1) March 5, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.