പൂർവവിദ്യാർഥി സംഗമത്തിൽ 35 വർഷത്തിന് ശേഷം കണ്ടുമുട്ടി, 50 കഴിഞ്ഞ കമിതാക്കൾ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി

35 വർഷത്തിനുശേഷം പൂർവവിദ്യാർഥി സംഗമത്തിൽ വെച്ച് കണ്ടുമുട്ടിയ, 50കഴിഞ്ഞ സ്ത്രീയും പുരുഷനും കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. മൂവാറ്റുപുഴയിൽ നടന്ന 1987-ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് ഇടുക്കി കരിമണ്ണൂർ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടിയത്. 3 ആഴ്ച മുമ്പാണ് സഹപാഠികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചത്. എന്നാൽ കുറേ കാലത്തിന് ശേഷം തമ്മിൽ കണ്ടപ്പോൾ ഇവർ ഇഷ്ടത്തിലായി.
മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കുശേഷമാണ് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ മൂവാറ്റുപുഴ സ്വദേശിക്കൊപ്പം പോവാന്‍ തീരുമാനിച്ചത്. മൂവാറ്റുപുഴ സ്വദേശിക്കും ഭാര്യയും കുട്ടികളും ഉണ്ട്. വീട്ടമ്മയെ കാണാനില്ലെന്ന് ഭർത്താവ് കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തന്റെ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഒളിച്ചോടിയ ആളുടെ ഭാര്യ മൂവാറ്റുപുഴ പോലീസിലും പരാതി നൽകി.
സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. ശനിയാഴ്ച പോലീസ് സ്റ്റേഷനിൽ എത്തിയ ഇരുവരേയും പിന്നീട് അടിമാലി കോടതിയിൽ ഹാജരാക്കുകയായിരുന്നു. രണ്ടുപേരെയും കാണാതായതുസംബന്ധിച്ച് അതത് പോലീസ് സ്റ്റേഷനുകളില്‍ കേസ് എടുത്തിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.