കുടിയേറ്റ തൊഴിലാളികൾക്കെതിരെ പരാമർശം; നടൻ സീമാനെതിരെ കേസ്

കുടിയേറ്റ തൊഴിലാളികൾക്കെതിരെ പരാമർശം നടത്തിയതിനെ തുടർന്നു തമിഴ് ചലച്ചിത്ര നിർമാതാവും നടനും രാഷ്ട്രീയപ്രവർത്തകനുമായ സീമാനെതിരെ കേസ് രജിസ്റ്റർ ചെയ്തു. നാം തമിഴർ കച്ചി നേതാവായ സീമാൻ ഫെബ്രുവരി 13ന് ഒരു പൊതുയോഗത്തിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്.
ഇതിനെതിരെ പരാതികൾ ഉയർന്നതിനെ തുടർന്ന് ഈറോഡ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കുടിയേറ്റ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നു സീമാന്‍റെ പ്രസംഗം. തൊഴിലാളികൾക്കെതിരെ കേസ് പടച്ചുണ്ടാക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുമെന്നു തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ കഴിഞ്ഞ ദിവസം ബിഹാർ മുഖ്യമന്ത്രിയോട് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു സീമാനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൊഴിലാളികൾക്കെതിരെ വ്യാജ വാർത്ത നൽകിയതിനു രണ്ടു മാധ്യമ പ്രവർത്തകർക്കെതിരെയും കഴിഞ്ഞദിവസം കേസെടുത്തിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.