എടിഎമ്മിൽ നിന്ന് പണം മാത്രമല്ല, ഇനി ബിരിയാണിയും ലഭിക്കും; കൂടുതലറിയാം

എടിഎമ്മില്‍ നിന്നും പൈസ എടുക്കുന്നതുപോലെ ഇഡ്ഡലിയും ചായയുമൊക്കെ കിട്ടുന്ന സ്ഥലങ്ങള്‍ നിരവധി ഉണ്ട്. എന്നാല്‍ ഇനി മുതൽ ബിരിയാണിയും ടിഎമ്മിൽ നിന്ന് ലഭിക്കും. ചെന്നൈയില്‍ എടിഎമ്മില്‍ നിന്നും പണമെടുക്കുന്നതുപോലെ ടച്ച് സ്ക്രീനില്‍ നിര്‍ദേശം നല്‍കിയാല്‍ ബിരിയാണിയും വാങ്ങാം.
ചെന്നൈ കൊളത്തൂരിലെ ഭായ് വീട്ടുകല്യാണം(ബിവികെ ബിരിയാണി) എന്ന സ്റ്റാര്‍ട്ടപ്പാണ് പുതിയ സംരംഭം തുടങ്ങിയത്. ഉപഭോക്താക്കൾക്ക് മെനു പരിശോധിച്ച് ഭക്ഷണം തിരഞ്ഞെടുക്കുന്നതിന് 32 ഇഞ്ച് ഡിസ്‌പ്ലേകൾ ഉൾക്കൊള്ളുന്ന ടച്ച്സ്ക്രീനോടു കൂടിയ കിയോസ്കുകള്‍ ഇവിടെയുണ്ട്.
ബിവികെ ബിരിയാണി ഔട്ട്‌ലെറ്റിൽ ക്യുആർ കോഡുകൾ സ്‌കാൻ ചെയ്‌തോ കാർഡുകൾ ഉപയോഗിച്ചോ ഉപഭോക്താക്കൾക്ക് ഓർഡറുകൾക്ക് പണം നൽകാനുള്ള സൗകര്യമുണ്ട്. ഓർഡറുകൾ നൽകിക്കഴിഞ്ഞ ശേഷം ഉപഭോക്താക്കൾക്ക് അവരുടെ ഓർഡറുകൾ തയ്യാറായിക്കഴിഞ്ഞാൽ ടച്ച്‌സ്‌ക്രീനുകളിലെ ഓപ്പൺ ഡോർ ഫീച്ചർ തിരഞ്ഞെടുത്ത് ഭക്ഷണം വാങ്ങാം.
കല്‍ക്കരിയും വിറകും ഉപയോഗിച്ചാണ് ഇവിടെ ബിരിയാണി പാകം ചെയ്യുന്നതെന്നാണ് മറ്റൊരു പ്രത്യേകത. ബിരിയാണിയുടെ യഥാര്‍ഥ രുചിക്കായി മാംസത്തിനും പച്ചക്കറികൾക്കുമൊപ്പം പരമ്പരാഗത ബസ്മതി അരിയും ഉപയോഗിക്കുന്നതായി സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു. 220 രൂപ മുതൽ 449 രൂപ വരെയാണ് ബിരിയാണിയുടെ വില. ബിവികെ ബിരിയാണി മെനുവിൽ ഇടിയപ്പം, പെറോട്ട, ഹൽവ തുടങ്ങിയ മലയാളികൾക്കിഷ്ടപ്പെട്ട വിവിധ ഓപ്ഷനുകളുമുണ്ട്.
മറ്റു പല സ്റ്റാർട്ടപ്പുകളും ഓട്ടോമേറ്റഡ് ഫുഡ് സർവീസിന്റെ സാധ്യതകൾ ആരായുകയാണ്. അടുത്തിടെ ബെംഗളൂരുവിലും ഇഡ്ഡലി വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള സംരംഭകരായ ശരൺ ഹിരേമത്തും സുരേഷ് ചന്ദ്രശേഖരനും ചേർന്ന് സ്ഥാപിച്ച ഫ്രെഷോട്ട് റോബോട്ടിക്‌സ് എന്ന സ്റ്റാർട്ടപ്പിന്‍റെ കണ്ടുപിടിത്തമാണ് ഇഡ്ഡലി വെന്‍ഡിംഗ് മെഷീന്‍. മെനുവില്‍ ഇഡ്ഡലി, വട, പൊടി ഇഡ്ഡലി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.