ശിവമോഗ ഐഎസ് ഗൂഢാലോചന; മധ്യപ്രദേശിലും മഹാരാഷ്ട്രയിലും എൻഐഎ പരിശോധന

ഐഎസ് ഗൂഢാലോചന കേസിൽ മധ്യപ്രദേശിലെയും മഹാരാഷ്‌ട്രയിലെയും നിരവധി സ്ഥലങ്ങളില്‍ എൻഐഎ പരിശോധന. ശിവമോഗ ഐഎസ് ഗൂഢാലോചന കേസിലാണ് മധ്യപ്രദേശിലെ സിയോനിയിലും മഹാരാഷ്ട്രയിലെ പൂനെയിലും എൻഐഎ പരിശോധന നടത്തിയത്. കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാരിഖ്, മാസ് മുനീർ ഖാൻ, യാസിൻ എന്നിവർ രാജ്യത്തിന് പുറത്ത് നിന്നുള്ള ഹാൻഡ്‌ലർമാരുടെ നിർദേശപ്രകാരം, പൊതു-സ്വകാര്യ സ്വത്തുക്കളും, ജനങ്ങളുടെ സ്വത്തുക്കളും ലക്ഷ്യമിട്ട് നിരവധി തീവെപ്പും കൊള്ളയും നടത്തിയതായി എൻഐഎ കണ്ടെത്തി.
സ്ഫോടകവസ്തുവായ മോക്ക് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ച് സ്ഫോടനം നടത്തിയതായും ഉദ്യോഗസ്ഥ സംഘം കണ്ടെത്തി. സംഘത്തിന് ഹാൻഡ്‌ലർമാർ ക്രിപ്‌റ്റോകറൻസി ഉപയോഗിച്ചാണ് ധനസഹായം നൽകിയിരുന്നത്. നവംബർ 19ന് മംഗളുരുവിലെ കദ്രി ക്ഷേത്രത്തിൽ ഐഇഡി സ്‌ഫോടനം നടത്താൻ മുഹമ്മദ് ഷാരിഖ് പദ്ധതിയിട്ടിരുന്നു. എന്നാൽ യാത്രാമധ്യേ തന്നെ ഐഇഡി പൊട്ടിത്തെറിച്ചതിനെ തുടർന്ന് പദ്ധതി പൊളിയുകയായിരുന്നു. ശിവമോഗ കേസിൽ മറ്റ് പ്രതികളായ അബ്ദുൾ അസീസ് സലഫി, ഷൂബ് ഖാൻ എന്നിവരുടെ വീടുകളും സ്ഥാപനങ്ങളും പരിശോധിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.