ഓസ്‌കര്‍ തിളക്കത്തില്‍ ഇന്ത്യ; ‘ദ എലഫന്റ് വിസ്‌പേഴ്‌സ്’ മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം

95ാം ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ലോസ് ആഞ്ജലിസിലെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ ആരംഭിച്ചു. ലോകത്തെ ഏറ്റവും ജനപ്രിയമായ അവാര്‍ഡുകളില്‍ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളാണ് ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌കാരപട്ടികയില്‍ മത്സരവിഭാഗത്തിലിടം നേടിയത്. ഇന്ത്യക്ക് അഭിമാനമായി മികച്ച ഡോക്യുമെന്ററി ഹ്രസ്വ വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്‌സ് പുരസ്‌കാരം നേടി. കാര്‍ത്തികി ഗോസോല്‍വസ് ആണ് സംവിധായകന്‍. നിര്‍മ്മാണം ഗുനീത് മോംഗ.
ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണത്തില്‍ വളരുന്ന രഘു എന്ന ആനക്കുട്ടിയുടെ കഥയാണ് പറയുന്ന ചിത്രം തമിഴ്‌നാട്ടിലെ മുതുമലൈ ദേശീയ ഉദ്യാനത്തിലാണ് എലിഫന്റ് വിസ്പറേഴ്സ് ചിത്രീകരിച്ചിരിക്കുന്നത്. ഇരുവരുടെയും ആത്മ ബന്ധത്തിനൊപ്പം പ്രകൃതി സൗന്ദ്യരവും ചിത്രത്തില്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.
എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്, ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്, ടോപ് ഗണ്‍ മാവെറിക്, അവതാര്‍-ദ വേ ഓഫ് വാട്ടര്‍, എല്‍വിസ് തുടങ്ങിയവയാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് മത്സരിക്കുന്നത്. മികച്ച ഗാനവിഭാഗത്തില്‍ എസ്.എസ്. രാജമൗലി ചിത്രമായ ആര്‍.ആറിലെ ‘നാട്ടു നാട്ടു…’ ഗാനവും മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ അവാര്‍ഡിനായി ഓള്‍ ദാറ്റ് ബ്രീത്ത് മത്സര പട്ടികയിലുണ്ട്. ജിമ്മി കിമ്മല്‍ ആതിഥേയത്വം വഹിക്കുന്ന ചടങ്ങില്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍, എമിലി ബ്ലണ്ട്, മൈക്കല്‍ ബി ജോര്‍ദാന്‍, ജോനാഥന്‍ മേജേഴ്‌സ്, റിസ് അഹമ്മദ് തുടങ്ങിയ അവതാരകര്‍ പങ്കെടുക്കുന്നു. ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുകോണ്‍ പുരസ്‌കാരം സമ്മാനിക്കുന്നവരില്‍ ഒരാളാണ്. ഇതിനായി ശനിയാഴ്ച ദീപിക ലോസ് ആഞ്ജലിസിലെത്തി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.