പൂമാലയിൽ മാംസം ഒളിപ്പിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: മാലയിൽ മാംസം ഒളിപ്പിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച രണ്ട് പേർ അറസ്റ്റിൽ. ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്‌ക്കോട്ട് കുമ്പളഹള്ളി സ്വദേശി മുനി രാജു, ബെംഗളൂരു വൈറ്റ്‌ഫീൽഡ് സ്വദേശി സോമശേഖർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ദൊഡ്ഡബല്ലാപുരയിലെ ചിക്ക മധുരയിലെ ശ്രീ ശനി മഹാത്മാ ക്ഷേത്രത്തിലാണ് പ്രതികൾ മാല സമർപ്പിച്ചത്. മാലയിൽ നിന്നും ദുർഗന്ധം വന്നത് ശ്രദ്ധിച്ച ക്ഷേത്ര അധികാരികൾ മാല സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് മാംസം കണ്ടെടുത്തത്. തുടർന്ന് ക്ഷേത്രം അധികാരികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
ശനിദൈവം തന്നെ അസ്വസ്ഥനാക്കിയെന്നും ഒരു ആൾദൈവത്തിന്റെ നിർദേശപ്രകാരമാണ് താൻ മാംസം ഒളിപ്പിച്ച മാല ദൈവത്തിനു സമർപ്പിച്ചതെന്നും രാജു പറഞ്ഞതായി പോലീസ് വിശദീകരിച്ചു. ഏകദേശം ഒന്നര മാസം മുമ്പ് സമാനമായ സംഭവം ഇതേ ക്ഷേത്രത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു.
ಕನಸವಾಡಿಯ ಶನಿ ದೇವಸ್ಥಾನಕ್ಕೆ ಶನಿವಾರ ಮಾಂಸದ ಹಾರ ತಂದಿದ್ದ ಇಬ್ಬರು ಕಿಡಿಗೇಡಿಗಳನ್ನು ದೇವಾಲಯದ ಸಿಬ್ಬಂದಿ ಹಿಡಿದು ಪೊಲೀಸರ ವಶಕ್ಕೆ ಒಪ್ಪಿಸಿದ್ದಾರೆ. #Doddaballapur #MeatGarland #Garland #ShaniTemple https://t.co/y8SFCmE72W
— TV9 Kannada (@tv9kannada) March 12, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
