കർണാടക വികസനത്തിന്റെ പവർഹൗസ് ആണെന്ന് പ്രധാനമന്ത്രി

ബെംഗളൂരു: കർണാടക വികസനങ്ങളുടെ പവര്‍ ഹൗസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം അദ്ദേഹം കര്‍ണാടക സന്ദര്‍ശനം നടത്തിയിരുന്നു. രാജ്യത്തിന് നിരവധി സംഭാവനകള്‍ നല്‍കുന്ന സംസ്ഥാനമാണ് കർണാടകയെന്നും അദ്ദേഹം പറഞ്ഞു.
വളരെ മികച്ച ഒരു പ്രദേശമാണ് മാണ്ഡ്യയെന്നും ഇവിടുത്തെ ജനങ്ങളുടെ സ്‌നേഹം വിലമതിക്കാനാകാത്തതാണെന്നും മോദി പറഞ്ഞു. രാജ്യത്തിന് നിരവധി സംഭാവനകളാണ് ഈ സംസ്ഥാനം നല്‍കുന്നത്. ഈ സംസ്ഥാനത്തെ ജനങ്ങളെ സേവിക്കാന്‍ കഴിയുന്നതില്‍ അഭിമാനമാണെന്നും മോദി പറഞ്ഞു.
ഞായറാഴ്ചയാണ് പ്രധാനമന്ത്രി കർണാടക സന്ദര്‍ശിച്ചത്. മാണ്ഡ്യയും ഉത്തര കർണാടകയിലെ ധര്‍വാര്‍ഡുമാണ് മോദി സന്ദര്‍ശിച്ചത്.
സന്ദര്‍ശന വേളയില്‍ നിരവധി പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു. മൈസുരു-ബെംഗളൂരു എക്‌സ്പ്രസ് പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ മാണ്ഡ്യ, ഹുബ്ബള്ളി-ധര്‍വാഡ് ജില്ലകളിലായി ഏകദേശം പതിനാറായിരം കോടി രൂപയുടെ പദ്ധതികളുടെ ശിലാസ്ഥാപനമാണ് മോദി നിര്‍വഹിച്ചത്. മെയ് മാസത്തിലാണ് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
