ഹാവേരിയിൽ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം; 15 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: കർണാടകയിലെ ഹാവേരി ജില്ലയിൽ ഘോഷയാത്രയ്ക്കിടെ മുസ്ലീം വീടുകൾക്കും പള്ളിക്കും നേരെ കല്ലേറ്. സംഭവത്തിൽ 15 പേരെ കസ്റ്റഡിയിലെടുത്ത പോലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. സങ്കൊല്ലി രായണ്ണയുടെ പ്രതിമയുമായി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ചൊവ്വാഴ്ച ബൈക്ക് റാലി നടത്തുകയായിരുന്നു. ഘോഷയാത്ര സമാധാനപരമായിരുന്നുവെങ്കിലും മുസ്ലീം പ്രദേശത്ത് പ്രവേശിച്ചതോടെ ഏതാനും അക്രമികൾ വീടുകൾക്കും പള്ളിക്കും നേരെ കല്ലെറിയുകയായിരുന്നു.
ഘോഷയാത്രയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനാൽ വലിയ സംഘർഷം ഒഴിവാക്കാൻ കഴിഞ്ഞെന്നും കുറ്റവാളികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും ഹവേരി പോലീസ് സൂപ്രണ്ട് ശിവകുമാർ പറഞ്ഞു. ഒരു ഓട്ടോ ഡ്രൈവറെ സംഘം ആക്രമിക്കുകയും വാഹനം അടിച്ചു തകർക്കുകയും ചെയ്തു. സംഘർഷം രൂക്ഷമായതോടെ, മുസ്‌ലിംകൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും നിരവധി പോലീസുകാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
Stone pelted a mosque, few homes & vehicles in Haveri's Rattihalli. Cops have confirmed that a group of about 100 people took a detour from the rally they were part of & indulged in the stone pelting, about 15 arrested and investigation is on.
Dr Shivakumar, SP Haveri 👇🏼 pic.twitter.com/2FUdwctbkV— Deepak Bopanna (@dpkBopanna) March 14, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.