നീറ്റ് പി.ജി ഫലം പ്രഖ്യാപിച്ചു
ന്യൂഡൽഹി: നീറ്റ് പി.ജി പൊതുപ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. natboard.edu.in, nbe.edu.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. മാർച്ച് 25 മുതൽ മാർക്ക് ഷീറ്റുകൾ ഡൗൺലോഡ് ചെയ്യാം.
ഓൾ ഇന്ത്യ ക്വാട്ടയിലെ 50 ശതമാനം സീറ്റുകളുടെ പട്ടികയും സംസ്ഥാന ക്വാട്ടയിലേക്കുള്ള സീറ്റുകളും പ്രത്യേകം പ്രഖ്യാപിക്കും. ജനറൽ/ സാമ്പത്തിക സംവരണ വിഭാഗത്തിന് 800 ൽ 291, ജനറൽ/ഭിന്നശേഷി വിഭാഗത്തിന് 274, പട്ടികജാതി, പട്ടിക വർഗ, ഒ.ബി.സി വിഭാഗത്തിന് 257 എന്നിങ്ങനെയാണ് കട്ട് ഓഫ് മാർക്ക്. 2023-24 അധ്യയന വർഷത്തേക്കുള്ള എം.ഡി, പി.ജി, ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം തേടുന്നവർക്കായി ഇക്കഴിഞ്ഞ മാർച്ച് 5 നാണ് പരീക്ഷ നടത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.