ലൈസൻസ് ഇല്ലാതെ പ്രാക്ടീസ് ചെയ്തു; റോബോട്ട് അഭിഭാഷകനെതിരെ പരാതി

ലൈസൻസ് ഇല്ലാതെ പ്രാക്ടീസ് ചെയ്ത റോബോട്ട് അഭിഭാഷകനെതിരെ പരാതി. ലോകത്തിലെ ആദ്യത്ത റോബോട്ട് അഭിഭാഷകനായി അറിയപ്പെടുന്ന റോബോ ലോയറിനെതിരെയാണ് പരാതി.
കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ ഡുനോട്ട്‌പേ ആണ് ലോകത്തിലെ ആദ്യ റോബോട്ട് ലോയറെ തയ്യാറാക്കിയത്. ചാറ്റ്-ബോട്ട് സ്‌റ്റൈലിലുള്ള റോബോട്ടാണിത്. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോബോ വക്കീലിനെ സൃഷ്ടിച്ചതെന്നാണ് കമ്പനിയുടെ വാദം.
എന്നാൽ സമീപകാലത്ത് റോബോട്ട് പരിഹരിച്ച ഒരു പ്രശ്‌നത്തെക്കുറിച്ച് അറിഞ്ഞ ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡൽസൺ എന്ന സ്ഥാപനമാണ് സംഭവത്തിൽ പോലീസിന് പരാതി നൽകിയത്. പ്രസ്തുത റോബോട്ട് അഭിഭാഷകൻ ആണെന്ന് നിർമാതാക്കൾക്ക് അവകാശപ്പെടാമെങ്കിലും നിയമത്തിന്റെ കണ്ണിൽ റോബോട്ട് വക്കീൽ പ്രാക്ടീസ് ചെയ്യുന്നത് നിയമവരുദ്ധമാണെന്ന് എഡൽസൺ ചൂണ്ടിക്കാട്ടി.
നിയമബിരുദം കരസ്ഥമാക്കിയിട്ടില്ലാത്ത, നിലവിൽ ഒരു അഭിഭാഷകന്റെയും മേൽനോട്ടത്തിൽ പ്രാക്ടീസ് ചെയ്യാത്ത ഒരാൾ നിമയസഹായം നൽകുക എന്നുള്ളത് ഗുരുതരമായ തെറ്റാണ്. ഇത്തരത്തിലൊരു റോബോട്ട് ജനങ്ങൾക്ക് സേവനം നൽകുന്നത് പലവിധത്തിലുള്ള പ്രത്യാഘാതങ്ങളും സൃഷ്ടിക്കാൻ കാരണമാകും. പാർക്കിംഗ് ടിക്കറ്റുകളുടെ പേരിൽ ഉടലെടുത്ത തർക്കത്തിന് പരിഹാരം കാണാൻ റോബോട്ട് വക്കീലിനെ ചിലർ സമീപിച്ചതും തുടർന്നുണ്ടായ പ്രശ്‌നങ്ങളും ഇതിനുദാഹരണമാണെന്നാണ് പരാതിയിൽ എഡിൽസൺ പറഞ്ഞു. സംഭവത്തിൽ കേസന്വേഷണം പുരോഗമിക്കുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
