ഖലിസ്താൻ നേതാവ് അമൃത്പാൽ സിങ് അറസ്റ്റിൽ

ഛണ്ഡിഗഢ്: ഖലിസ്താൻ നേതാവ് അമൃത്പാൽ സിങ് അറസ്റ്റിൽ. ജലന്ധറിന് സമീപത്തുവെച്ച് പഞ്ചാബ് പോലീസാണ് അമൃത്പാലിനെ പിടികൂടിയത്. അറസ്റ്റിന് പിന്നാലെ പഞ്ചാബിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. ഞായറാഴ്ച വരെയാണ് ഇന്റർനെറ്റ് സേവനം റദ്ദാക്കിയിരിക്കുന്നത്.
ശനിയാഴ്ചയാണ് അമൃത്പാലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾക്ക് പഞ്ചാബ് പോലീസ് തുടക്കം കുറിച്ചത്. നേരത്തെ അമൃത്പാലിന്റെ ആറ് അനുയായികളെ അറസ്റ്റ് ചെയ്തിരുന്നു. പോലീസിനെ വെട്ടിച്ച് വിദഗ്ധമായി കടന്നുകളഞ്ഞ അമൃത്പാലിനെ പിടികൂടാൻ വൻ പോലീസ് സംഘമാണ് അദ്ദേഹത്തെ പിന്തുടർന്നിരുന്നത്.
അറസ്റ്റിനെ തുടർന്ന് പഞ്ചാബിലെ മോഗ ജില്ലയിൽ സുരക്ഷ കർശനമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അമൃത്പാലിന്റെ ജുല്ലുപൂർ ഖേര ഗ്രാമത്തിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് നടപടികളിൽ ഇടപെടരുതെന്നും പോലീസ് ആവശ്യപ്പെട്ടു.
ഖലിസ്ഥാന്‍ അനുകൂല സംഘടനയായ ‘വാരിസ് ദേ പഞ്ചാബി’ന്റെ തലവനാണ് അമൃത്പാല്‍ സിംഗ്. അമൃത്പാൽ സിങ്ങിന്റെ അനുയായി ലവ് പ്രീത് സിങ്ങിന്റെ അറസ്റ്റിനെ തുടർന്ന് പഞ്ചാബിൽ വൻ സംഘർഷമുണ്ടായിരുന്നു. അമൃത്പാൽ സിങ്ങിന്റെ അനുയായികൾ അജ്നാല പോലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം പഞ്ചാബ് സർക്കാറിനേയും കേന്ദ്രസർക്കാറിനേയും വെല്ലുവിളിച്ച് നിരവധി തവണ അമൃത്പാൽ സിങ് രംഗത്തെത്തിയിരുന്നു.
ഖാലിസ്ഥാന്‍ ഭീകരനായ ‘ഭിന്ദ്രന്‍വാലയായി’ മാറാന്‍ ശ്രമിക്കുന്ന നേതാവാണ് അമൃത് പാല്‍ സിംഗ് എന്നാണ് പഞ്ചാബ് പോലീസ് പറയുന്നത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലൂടെ കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ ഭീകരനാണ് ഭിന്ദ്രന്‍വാല. 1984 ജൂണ്‍ ആറിന് ഇന്ത്യന്‍ സേനയുമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് ഭിന്ദ്രന്‍വാല കൊല്ലപ്പെടുന്നത്. ഖാലിസ്ഥാന്‍ പ്രസ്ഥാനത്തെ പരസ്യമായി പിന്താങ്ങി കൊണ്ടാണ് അമൃത്പാല്‍ സിംഗ് പരസ്യ വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഖാലിസ്ഥാന്‍ പ്രസ്ഥാനത്തെ വളര്‍ന്നു വരാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ചും ഇയാള്‍ രംഗത്തെത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അതേ വിധിയായിരിക്കും അമിത് ഷായ്ക്കും എന്നാണ് അമൃത്പാല്‍ സിംഗ് വെല്ലുവിളിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.