Follow the News Bengaluru channel on WhatsApp

പി എം എ സലാം മുസ്ലിം ലീഗ്‌ ജനറൽ സെക്രട്ടറിയായി തുടരും

കോഴിക്കോട് : മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ആക്ടിംഗ് സെക്രട്ടറി പി എം എ സലാം തിരിഞ്ഞെടുക്കപ്പെട്ടു. നേരത്തേ ഡോ. എം.കെ. മുനീര്‍ ജനറല്‍ സെക്രട്ടറിയാകും എന്നുള്ള സൂചനകളുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്ലാതെ ഐകകണ്ഠേനയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. തീരുമാനം സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രഖ്യാപിക്കും. പ്രസിഡൻ്റായി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ തന്നെ തുടരും.  റിട്ടേണിംഗ് ഓഫീസറായ ഇ ടി മുഹമ്മദ് ബഷീർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റി ഓഫീസായ കോഴിക്കോട്ടെ ലീഗ് ഹൌസിലാണ് സംസ്ഥാന കൗണ്‍സില്‍ നടന്നത്.

സി ടി അഹ്മദലിയാണ് ട്രഷറർ. വി കെ ഇബ്റാഹീം കുഞ്ഞ്, എം സി മായിൻ ഹാജി, അബ്ദുർറഹിമാൻ കല്ലായി, സി എം എ കരീം, സി എച്ച്‌ റഷീദ്, ടി എം സലീം. സി പി ബാവ ഹാജി, ഉമ്മർ പാണ്ടികശാല, പൊട്ടൻകണ്ടി അബ്ദുല്ല, സി പി സൈതലവി എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ.

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുർറഹിമാൻ രണ്ടത്താണി, അഡ്വ. എൻ ഷംസുദ്ധീൻ, കെ എം ഷാജി, സി പി ചെറിയ മുഹമ്മദ്, സി മമ്മുട്ടി, പി എം സാദിഖലി, പാറക്കൽ അബ്ദുല്ല, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം എന്നിവരാണ് സെക്രട്ടറിമാർ. കൂടാതെ, യു സി രാമനെയും സെക്രട്ടറിയായി തിരഞ്ഞെടുത്തിട്ടുണ്ട്.

 

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ:

പ്രസിഡന്റ്‌: സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങൾ

വൈസ് പ്രസിഡന്റുമാർ : വി കെ ഇബ്രാഹിംകുഞ്ഞ്
: എം സി മായിൻ ഹാജി
: അബ്‌ദുറഹിമാൻ കല്ലായി
: സി എ എം എ കരീം
: സി എച്ച്‌ റഷീദ്
: ടി എം സലീം
: സി പി ബാവഹാജി
: ഉമ്മർ പാണ്ടികശാല
: പൊട്ടൻകണ്ടി അബ്‌ദുള്ള
: സി പി സൈതലവി
ജനറൽ സെക്രട്ടറി : അഡ്വ. പി എം എ സലാം
സെക്രട്ടറിമാർ : പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
: അബ്‌ദുറഹിമാൻ രണ്ടത്താണി
: അഡ്വ. എൻ ഷംസുദ്ധീൻ
: കെ എം ഷാജി
: സി പി ചെറിയ മുഹമ്മദ്
: സി മമ്മുട്ടി
: പി എം സാദിഖലി
: പാറക്കൽ അബ്‌ദുള്ള
: യു സി രാമൻ
: അഡ്വ. മുഹമ്മദ് ഷാ
: ഷാഫി ചാലിയം
ട്രഷറർ : സി ടി അഹമ്മദലി

സെക്രട്ടറിയേറ്റ്
1. സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങൾ
2. പി കെ കുഞ്ഞാലിക്കുട്ടി
3. ഇ ടി മുഹമ്മദ് ബഷീർ
4. പി വി അബ്‌ദുൽവഹാബ്
5. അബ്‌ദുസമദ്‌ സമദാനി
6. കെ പി എമജീദ്
7. വി കെ ഇബ്രാഹിംകുഞ്ഞ്
8. എം കെ മുനീർ
9. മുനവ്വറലി ശിഹാബ് തങ്ങൾ
10. പി കെ കെ ബാവ
11. കുട്ടി അഹമ്മദ്‌കുട്ടി
12. പി കെ അബ്‌ദുറബ്ബ്
13. ടി എ അഹമ്മദ് കബീർ
14. കെ ഇ അബ്‌ദുറഹിമാൻ
15. എൻ എ നെല്ലിക്കുന്ന്
16. പി കെ ബഷീർ
17. മഞ്ഞലാംകുഴിഅലി
18. പി ഉബൈദുള്ള
19. അഡ്വ. എം ഉമ്മർ
20. സി ശ്യാംസുന്ദർ
21. പി എം എ സലാം
22. ആബിദ് ഹുസൈൻ തങ്ങൾ
23. എം സി മായിൻ ഹാജി
24. അബ്‌ദുറഹിമാൻ കല്ലായി
25. അബ്‌ദുറഹിമാൻ രണ്ടത്താണി
26. എൻ ഷംസുദ്ധീൻ
27. കെ എം ഷാജി
28. സി എച്ച്‌ റഷീദ്
29. ടി എം സലീം
30. സി പി ചെറിയ മുഹമ്മദ്
31. എം സി വടകര

സ്ഥിരം ക്ഷണിതാക്കൾ
1. അഹമ്മദ്‌കുട്ടി ഉണ്ണിക്കുളം
2. അഡ്വ. റഹ്‌മത്തുളള
3. സുഹറ മമ്പാട്
4. അഡ്വ. കുൽസു
5. അഡ്വ .നൂർബീന റഷീദ്

6. പി കെ ഫിറോസ്
7. പി കെ നവാസ്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.