Follow the News Bengaluru channel on WhatsApp

അഗ്നിവീറുകൾക്ക് സിഐഎസ്എഫിൽ 10% സംവരണം

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിൽ സേവനമനുഷ്ഠിച്ച ശേഷം വിരമിക്കുന്നവർക്ക് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) 10 ​​ശതമാനം സംവരണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകാനും മന്ത്രാലയം തീരുമാനിച്ചു. 1968ലെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ആക്‌ട് (1968ലെ 50) പ്രകാരം ഉണ്ടാക്കിയ നിയമങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനത്തിലൂടെയാണ് കേന്ദ്ര സർക്കാറിൻ്റെ പ്രഖ്യാപനം.

‘ഒഴിവുകളുടെ പത്ത് ശതമാനം മുൻ അഗ്നിവീരന്മാർക്കായി സംവരണം ചെയ്യും,’ വിജ്ഞാപനത്തിൽ പറയുന്നു. ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും, മുൻ അഗ്നിവീരന്മാരുടെ ആദ്യ ബാച്ചിലെ ഉദ്യോഗാർത്ഥികൾക്ക് അഞ്ച് വർഷം വരെയും മറ്റ് ബാച്ചുകളിലെ ഉദ്യോഗാർത്ഥികൾക്ക് മൂന്ന് വർഷം വരെയും, മന്ത്രാലയം അറിയിച്ചു. മുൻ അഗ്നിവീരന്മാരെ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിൽ നിന്ന് ഒഴിവാക്കുമെന്നും അറിയിപ്പിൽ പറയുന്നു.

പതിനേഴര വയസു മുതൽ 21 വരെയുള്ളവരെയുള്ളവർക്കാണ് അഗ്നിപഥ് പദ്ധതി പ്രകാരം അഗ്നിവീറായി നിയമനം നൽകുന്നത്. 4 വർഷമാണ് നിയമന കാലാവധി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.