എട്ട് വർഷങ്ങൾക്ക് മുൻപ് സഹോദരനെ കൊലപ്പെടുത്തിയ യുവതിയും സുഹൃത്തും അറസ്റ്റിൽ

ബെംഗളൂരു: എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞ യുവതിയും സുഹൃത്തും അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം. ഭാഗ്യശ്രീ, ശിവ പുത്ര എന്നിവരാണ് അറസ്റ്റിലായത്.
യുവതിയുടെ സഹോദരൻ ലിംഗരാജു ആണ് കൊല്ലപ്പെട്ടത്. എട്ട് വർഷങ്ങൾക്ക് മുൻപാണ് ലിംഗരാജു കൊല്ലപ്പെടുന്നത്. സംഭവത്തിൽ യുവതിയെ പോലീസിന് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. ലിംഗരാജു കൊല്ലപ്പെട്ടതിന് ശേഷം യുവതി സുഹൃത്തിനൊപ്പം നാടുവിട്ടിരുന്നു.
പിന്നീടുള്ള അന്വേഷണത്തില്‍ മഹാരാഷ്ട്രയില്‍ ഇരുവരും താമസിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മഹാരാഷ്ട്രയിലെത്തി ഇരുവരെയും ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തി.
വാക്കുതര്‍ക്കത്തിനിടയിലായിരുന്നു കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. കോളേജ് കാലം മുതലേ ഭാഗ്യശ്രീയും ശിവപുത്രയും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇവരുവരുടേയും പ്രണയ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ ഇരുവരും നാടുവിട്ടു.
2015ല്‍ ഇരുവരും ജിഗനിയില്‍ വീടെടുത്ത് താമസിക്കാന്‍ തുടങ്ങി. എന്നാല്‍ സഹോദരൻ ലിംഗരാജു ഇവരുടെ താമസ സ്ഥലം കണ്ടെത്തുകയും വീട്ടിലെത്തുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ യുവതിയും ശിവപുത്രയും ചേര്‍ന്ന് ലിംഗരാജുവിനെ കൊലപ്പെടുത്തുകയായിരുന്നു.
ശേഷം മൃതദേഹം കഷ്ണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്തു. ശരീരത്തിന്റെ ഒരു ഭാഗം തടാകത്തിലും ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ മൃതദേഹത്തിന്റെ തല എവിടെ നിന്നും കണ്ടെത്താനായിരുന്നില്ല. കൊലപാതകത്തിനു ശേഷം ഇരുവരും നാടുവിടുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.