മെട്രോ സ്റ്റേഷനുകളിൽ അപകടം കുറയ്ക്കാൻ സ്ക്രീൻ ഡോറുകൾ സ്ഥാപിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ നമ്മ മെട്രോയുടെ നിർമാണത്തിലിരിക്കുന്ന സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമിന്റെയും ട്രെയിനിന്റെയും ഇടയിൽ അപകടങ്ങൾ ഒഴിവാക്കാൻ സ്ക്രീൻ ഡോറുകൾ സ്ഥാപിക്കാനൊരുങ്ങി ബിഎംആർസിഎൽ. ഇതിനയുള്ള ടെൻഡറുകൾ ബിഎംആർസിഎൽ ക്ഷണിച്ചു.
ഗൊട്ടിഗരെ–നാഗവാര പാതയിലെ 12 ഭൂഗർഭ സ്റ്റേഷൻ ഉൾപ്പെടെ 18 സ്റ്റേഷനുകൾ, കെആർപുരം–സെൻട്രൽ സിൽക്ക് ബോർഡ് പാതയിൽ 16 സ്റ്റേഷനുകൾ, കെആർപുരം–വിമാനത്താവള പാതയിലെ ഒരു ഭൂഗർഭ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുക. പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്തുന്നതിനു പിന്നാലെ മാത്രം തുറക്കുന്ന സുരക്ഷാ വാതിലുകൾ ഉൾപ്പെടെയുള്ള സ്ക്രീനാണിത്.
ഇവ സ്ഥാപിക്കാനും 5 വർഷം പരിപാലിക്കാനുമാണ് ടെൻഡർ ക്ഷണിച്ചത്. വൈദ്യുതീകരിച്ച പാളങ്ങൾ യാത്രക്കാർക്ക് അപകടഭീഷണി ആയതിനാലാണ് സ്ക്രീനുകൾ സ്ഥാപിക്കുന്നത്. ട്രെയിൻ കാത്തുനിൽക്കുന്നവർ നിലവിൽ സുരക്ഷാ രേഖ (മഞ്ഞ വര) മറികടക്കുന്നത് പരിശോധിക്കാൻ ബിഎംആർസി സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
മെട്രോ സർവീസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും സ്ക്രീനുകൾ ഉപകരിക്കും. കൂടാതെ സ്റ്റേഷനുകളിലെ എസിയിലെ തണുപ്പ് നിലനിർത്താനും സഹായിക്കും. ഡൽഹി, ചെന്നൈ മെട്രോകളിൽ നിലവിൽ ഇത്തരം സ്ക്രീൻ ഡോറുകളുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.