Follow the News Bengaluru channel on WhatsApp

‘ഇനി ‘സാമി സാമി’ ഗാനത്തിന് ചുവട് വയ്ക്കാന്‍ ഞാനില്ല’; ആരാധകരോട് കാരണം തുറന്നടിച്ച്‌ രശ്‌മിക മന്ദാന

കഴിഞ്ഞ വര്‍ഷം ഏറെ ജനശ്രദ്ധ നേടിയ ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ ദ റെെസ്’. ചിത്രത്തിനൊപ്പം അതിലെ ഗാനങ്ങളും വന്‍ ഹിറ്റായിരുന്നു. പ്രത്യേകിച്ച്‌ അതിലെ ‘സാമി സാമി’ എന്ന ഗാനത്തിന് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. ആ ഗാനത്തിന് നടി രശ്മിക മന്ദാന വച്ച ചുവടുകളും വളരെ ഹിറ്റാണ്. താരം ഏത് പൊതുവേദിയില്‍ പോയാലും ആ ചുവടുകള്‍ വച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ നൃത്തച്ചുവടുമായി ബന്ധപ്പെട്ട് പുതിയ തീരുമാനം എടുത്തിരിക്കുകയാണ് നടി രശ്മിക.
ട്വിറ്ററില്‍ ആസ്‌ക് മി എനിതിങ് എന്ന സെഷനിലായിരുന്നു നടിയുടെ പ്രതികരണം.

നേരിട്ട് കാണുമ്പോൾ താരത്തിനൊപ്പം സാമി സാമി കളിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ആരാധകനാണ് നടി മറുപടി നല്‍കിയത്. “ഇതിനോടകം തന്നെ ഒരുപാട് തവണ സാമി സാമി സ്റ്റെപ്പ് കളിച്ചു. ഇനിയും ആ ചുവട് വെച്ചാല്‍ ഭാവിയില്‍ നടുവേദന വരുമെന്നാണ് തോന്നുന്നത്. നേരിട്ട് കാണുമ്പോൾ മറ്റെന്തെങ്കിലും ചെയ്യാം”. താരം കുറിച്ചു.

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ഗാനങ്ങളിലൊന്നായിരുന്നു പുഷ്പയിലെ സാമി സാമി. 550 മില്യണ്‍ വ്യൂസ് ആണ് യൂട്യൂബില്‍ മാത്രം പാട്ടിനുള്ളത്. പാട്ടിനൊപ്പം തന്നെ ചിത്രവും ഹിറ്റ്‌ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്‌ക ദ റൂളും അണിയറയിലൊരുങ്ങുന്നുണ്ട്. ഫഹദ് ഫാസിലും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.