Follow the News Bengaluru channel on WhatsApp

കോൺഗ്രസിന്റേത് വ്യാജ വാഗ്ദാനങ്ങളെന്ന് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് നടത്തിയത് വ്യാജ വാഗ്ദാനങ്ങളാണെന്നു കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഇത്തരം വാഗ്ദാനങ്ങളുടെ പ്രതിഫലനം തിരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

തൊഴിൽരഹിതായ ബിരുദധാരികൾക്ക് ധനസഹായം നൽകുമെന്ന കോൺഗ്രസ് വാഗ്ദാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ചു രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പരാമർശത്തിന്‍റെ വെളിച്ചത്തിൽ, കർണാടകയിൽ ജനങ്ങൾ അദ്ദേഹത്തിന്‍റെ വാഗ്ദാനങ്ങൾക്കു വില കൽപ്പിക്കില്ല. രാഹുൽ ഗാന്ധി മുമ്പും കർണാടകയിൽ വന്നിട്ടുണ്ട്. ഭാരത് ജോഡോ യാത്രയും നടത്തി. അതൊന്നും പ്രതിഫലനം സൃഷ്ടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പല സംസ്ഥാനങ്ങളിലും കോൺഗ്രസ് വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, അതൊന്നും നിറവേറ്റിയിട്ടില്ല. വാഗ്ദാനങ്ങൾ നിറവേറ്റാത്ത ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ അധിക്ഷേപിച്ചുള്ള പരാമർശത്തെ കർണാടകയിലെ ജനങ്ങൾ ഉൾപ്പെടെയുള്ളവർ അപലപിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ രാഹുൽ ഗാന്ധി നൽകുന്ന വാഗ്ദാനങ്ങൾക്ക് യാതൊരു വിലയുമില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.