‘മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി ഞാനല്ല’; വിശദീകരണവുമായി അഞ്ജു കൃഷ്ണ അശോക്

തൃക്കാക്കരയില്‍ വീട് വാടകയ്ക്കെടുത്ത് ലഹരി വില്‍പ്പന നടത്തിയ കേസില്‍ പിടിയിലായ നാടക നടി താനല്ലെന്ന് വ്യക്തമാക്കി നടി അഞ്ജു കൃഷ്ണ അശോക്. ഇരുവരുടേയും പേരിലെ സാമ്യമാണ് പ്രശ്‌നമായത്. ഇന്‍സ്റ്റാഗ്രാമിലെഴുതിയ കുറിപ്പിലൂടെയാണ് അഞ്ജു കൃഷ്ണയുടെ വിശദീകരണം. തന്നെ ടാഗ് ചെയ്തത് ഒഴിവാക്കണമെന്നും അല്ലെങ്കില്‍ നിയമനടപടിയുമായി മുമ്പോട്ടു പോകുമെന്നും അവര്‍ പറഞ്ഞു. കഴക്കൂട്ടം സ്വദേശിനിയായ അഞ്ജു കൃഷ്ണ എന്ന നാടക നടി ചൊവ്വാഴ്ച 56 ഗ്രാം എംഡിഎംഎയുമായി പിടിയിലായി. വാര്‍ത്ത പുറത്തു വന്നതോടെ പേരിലെ സാമ്യം മൂലം നടി അഞ്ജു കൃഷ്ണ അശോകിനെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു.
പിടിയിലായ നാടക നടിയും, സുഹൃത്തും തൃക്കാക്കരയില്‍ വീട് വാടകയ്ക്കെടുത്ത് ലഹരി വില്‍പ്പ നടത്തി വരികയായിരുന്നു. വീട് വാടകയ്ക്കെടുത്ത് ഇരുവരും താമസിച്ചിരുന്നത് ദമ്പതികള്‍ എന്ന വ്യാജേനയാണ്. ഇവര്‍ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മയക്കുമരുന്ന് എത്തിച്ച് വീട്ടില്‍ ശേഖരിച്ച് വെച്ചാണ് വില്‍പ്പന നടത്തിയിരുന്നത്. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള യോദ്ധാവ് സ്‌ക്വാഡ് അംഗങ്ങളുടെ പരിശോധനയില്‍ യുവതിയെ പിടി കൂടുകയായിരുന്നു. എന്നാല്‍ ഇവരുടെ കൂടെ താമസിച്ചിരുന്ന കാസറഗോഡ് സ്വദേശിയായ ഷമീര്‍ പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് തുടരുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.