സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കി ഉഗാണ്ട പാര്‍ലമെന്‍റ്; നിയമം ലംഘിച്ചാല്‍ ജീവപര്യന്തം

സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കി ഉഗാണ്ട പാര്‍ലമെന്റ്. പാര്‍ലമെന്റില്‍ വലിയ പിന്തുണയോടെയാണ് ബില്‍ പാസായത്. ഇത്തരക്കാര്‍ക്ക് നീണ്ടകാലത്തെ തടവുശിക്ഷ വ്യവസ്ഥചെയ്യുന്നതാണ് ബില്ലെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു. സ്വവര്‍ഗാനുരാഗികളെക്കുറിച്ച്‌ കുടുംബാംഗങ്ങള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ വിവരം ലഭിച്ചാല്‍ അക്കാര്യം അധികൃതരെ അറിയിക്കണം. ഉഗാണ്ടയില്‍ സ്വവര്‍ഗ ലൈംഗികത നേരത്തെതന്നെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ നടപടികള്‍ കടുപ്പിക്കുന്നതാണ് പുതിയ നിയമം.

ഉഗാണ്ട ഉള്‍പ്പെടെ 30ല്‍ അധികം ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇതിനകം തന്നെ സ്വവര്‍ഗ ബന്ധം നിരോധിച്ചിട്ടുണ്ട്. മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച്‌ പറയുന്നതനുസരിച്ച്‌, ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍, ക്വീര്‍ (എല്‍ജിബിടിക്യു) എന്നിവരെ നിയമവിരുദ്ധമാക്കുന്ന ആദ്യ നിയമമാണ് ഇത്. യാഥാസ്ഥിതികവും മതപരവുമായ കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രത്തിലെ പരമ്പരാഗത മൂല്യങ്ങളെ ഭീഷണിപ്പെടുത്തുന്ന സ്വവര്‍ഗാനുരാഗത്തെ ശിക്ഷിക്കേണ്ടത് ആവശ്യമാണെന്ന് പുതിയ നിയമത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനുള്ള ബില്ലാണിതെന്നും പിന്തുണയ്ക്കുന്നുവെന്നും നിയമനിര്‍മ്മാതാവ് ഡേവിഡ് ബഹാതി പറഞ്ഞു. ഇത് തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിനുളളില്‍ വരുന്ന കാര്യങ്ങളാണെന്നും ആരും ഭീഷണിപ്പെടുത്തേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം ഒപ്പിടുന്നതിനായി പ്രസിഡന്റ് യോവേരി മുസെവേനിക്ക് അയയ്ക്കുമെന്നും ഡേവിഡ് ബഹാതി കൂട്ടിച്ചേര്‍ത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.