Follow the News Bengaluru channel on WhatsApp

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ദന്ത ഡോക്ടര്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയ പരിചയപ്പെട്ട് പീഡിപ്പിച്ച കേസില്‍ ദന്ത ഡോക്ടര്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ബോയ്‌സ് സ്‌കൂളിന് സമീപം സുബിനം ഹൗസില്‍ സുബി എസ് നായര്‍ (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈയില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 28 കാരിയായ വിദ്യാര്‍ഥിനിയെ വിഴിഞ്ഞം, കോവളം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന പരാതിയെ തുടര്‍ന്നാണ് പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം പകര്‍ത്തിയ വീഡിയോയുടെ പേരില്‍ ഭീഷണിപ്പെടുത്തിയതായും പലവട്ടം പീഡിപ്പിച്ചതായും പരാതിയുണ്ട്.

പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിന് വിധേയയായി. വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് പെണ്‍കുട്ടി വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കിയത്. വിഴിഞ്ഞം എസ്‌എച്ച്‌ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റിന് നേതൃത്വം നല്‍കി. വര്‍ക്കല കവലയൂരില്‍ സുബീസ് ഡെന്റല്‍ കെയര്‍ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി എന്നു പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.