Follow the News Bengaluru channel on WhatsApp

സിയുഇടി-പിജി രജിസ്‌ട്രേഷന്‍ ഏപ്രില്‍ 19 വരെ

കേന്ദ്രീയ സർവകലാശാലകളിലെ 2023–24 പോസ്റ്റ്–ഗ്രാജ്വേറ്റ് പ്രവേശനത്തിന് നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന കംപ്യൂട്ടർ ഉപയോഗിച്ചുള്ള പൊതുപരീക്ഷയ്ക്ക് (CUET- PG-2023 : Common University Entrance Test), അപേക്ഷകൾ ക്ഷണിച്ചു.

രജിസ്‌ട്രേഷനുള്ള സമയം ഏപ്രില്‍ 19 വൈകീട്ട് അഞ്ച് മണി വരെ. യുജിസി ചെയര്‍മാന്‍ എം ജഗദേശ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. അന്നുതന്നെ രാത്രി 11.50 വരെ ഫീസടക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്മിറ്റ് കാര്‍ഡ്, പരീക്ഷ സമയക്രമം അടക്കം വിശദാംശങ്ങള്‍ പിന്നീട് വെബ്‌സൈറ്റിലൂടെ അറിയിക്കുമെന്ന് ജഗദേശ് കുമാര്‍ ട്വീറ്റ് ചെയ്തു. പരീക്ഷത്തീയതികൾ പിന്നീടറിയിക്കും.

എൻടിഎ വിജ്ഞാപനപ്രകാരം 142 സർവകലാശാലകൾ ഈ പദ്ധതിയിലുണ്ട്. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള, ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള, ജെഎൻയു, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഡൽഹി, അവിനാശിലിംഗം ഇൻസ്റ്റിറ്റ്യൂട്ട് കോയമ്പത്തൂർ എന്നിവ ഇതിൽപെടും. ഓരോ സർവകലാശാലയിലെയും കോഴ്സ്‌ വിവരങ്ങളുടെ സൂചന ബുള്ളറ്റിനിലുണ്ട്. വിശദാംശങ്ങൾക്ക് അതതു സർവകലാശാലാ വെബ് സൈറ്റുകൾ നോക്കാം.

കേരളത്തിലെ എല്ലാ ജില്ലകളിലുമടക്കം ഇന്ത്യയിൽ 313 എൻട്രൻസ് പരീക്ഷാകേന്ദ്രങ്ങളുണ്ട്. കൂടാതെ ദുബായ്, കുവൈത്ത്, ബഹ്റൈൻ, മസ്കത്ത്, ദോഹ, ഷാർജ, റിയാദ്, സിംഗപ്പൂർ ഉൾപ്പെടെ 24 വിദേശ കേന്ദ്രങ്ങളും. താൽപര്യമുള്ള 2 പരീക്ഷാകേന്ദ്രങ്ങൾ അപേക്ഷയിൽ കാണിക്കണം. സ്ഥിരം മേൽവിലാസമോ, ഇപ്പോൾ താമസിക്കുന്നിടത്തെ മേൽവിലാസമോ ഉൾപ്പെട്ട സംസ്ഥാനത്തെ കേന്ദ്രങ്ങൾ മാത്രമേ തിരഞ്ഞെടുക്കാൻ കഴിയൂ.

https://cuet.nta.nic.in എന്ന സൈറ്റ്‌ വഴിയാണ് അപേക്ഷിക്കേണ്ടത്. 3 പേപ്പറുകൾക്കു വരെ 1000 രൂപ. കൂടുതലുള്ള ഓരോ പേപ്പറിനും 500 രൂപ. പിന്നാക്കം, സാമ്പത്തിക പിന്നാക്കം – 800 /400 രൂപ. പട്ടിക, ട്രാൻസ്ജെൻഡർ 750 /400 രൂപ. ഭിന്നശേഷി 700 /400 രൂപ. വിദേശത്ത് 5000 /1500 രൂപ. ജിഎസ്ടി, ബാങ്ക് ചാർജ് പുറമേ.

ഒരാൾ ഒരപേക്ഷയേ അയയ്ക്കാവൂ. ഒരാള്‍ക്ക് 7 പേപ്പറുകൾ വരെയെഴുതാം. അതേസമയം മൂന്നിൽ കൂടുതലുള്ള ഓരോ പേപ്പറിനും 500 രൂപ കൂടുതലടയ്ക്കണം. പിന്നാക്ക, സാമ്പത്തിക പിന്നാക്ക, പട്ടിക, ട്രാൻസ്ജെൻഡർ, ഭിന്നശേഷി വിഭാഗക്കാർ 400 രൂപ വീതവും. ഏപ്രിൽ 20 മുതൽ 23 വരെ അപേക്ഷയിൽ തിരുത്തു വരുത്താം. അപേക്ഷാസമർപ്പണത്തിന്റെ വിവരങ്ങള്‍ സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിന്റെ 6–9 പുറങ്ങളിലുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.