Follow the News Bengaluru channel on WhatsApp

‘മേപ്പടിയാന്‍’ സംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹിതനാകുന്നു: വധു എ.എന്‍ രാധാകൃഷ്ണന്റെ മകള്‍

കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായ, മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹിതനാവുന്നു. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വധു. കൊച്ചി ചേരാനെല്ലൂരിലെ വധൂഗൃഹത്തിലാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങുകളോട് കൂടിയാണ്. നടന്‍ ഉണ്ണി മുകുന്ദന്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സെപ്റ്റംബര്‍ മൂന്നാം തിയതി കൊച്ചി ചേരാനെല്ലൂരില്‍ വച്ചാണ് വിവാഹം നടക്കുക.

വിഷ്ണു മോഹന്‍ ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച മേപ്പടിയാനില്‍ ഉണ്ണി മുകുന്ദനായിരുന്നു നായകന്‍. ചിത്രം നിര്‍മ്മിച്ചതും ഉണ്ണി തന്നെയായിരുന്നു. തിയേറ്ററില്‍ മികച്ച വിജയമാണ് മേപ്പടിയാന്‍ നേടിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.