കോടതി വിധിക്കു പിന്നാലെ ഡൽഹിയിലെത്തിയ രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം

ന്യൂഡൽഹി: അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതിയുടെ വിധിക്ക് പിന്നാലെ ഡൽഹിയിലെത്തിയ രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം. ഡൽഹി വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് എത്തിയത്. കോൺഗ്രസ് നേതാക്കളും എം.പിമാരും വിമാനത്താവളത്തിലെത്തിയിരുന്നു.
രാഹുൽ ഗാന്ധി പറയുന്ന ഓരോ കാര്യവും സത്യമാണ്. ഇത് ജനങ്ങൾ മനസ്സിലാക്കുന്നുവെന്ന് കേന്ദ്രസർക്കാർ തിരിച്ചറിഞ്ഞതുകൊണ്ടാണ് കോടതിയെയും പോലീസിനെയും ഉപയോഗിച്ച് അദ്ദേഹത്തെ നിശബ്ദനാക്കാൻ ശ്രമിക്കുന്നതെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു. ജനങ്ങളെ കേൾക്കുന്നതിന് വേണ്ടിയാണ് രാഹുൽ ഭാരത് ജോഡോ യാത്ര നടത്തിയത്. സത്യസന്ധമായ കാര്യങ്ങൾ മാത്രമാണ് രാഹുൽ പറയുന്നത്. ഭയപ്പെടുത്തി നിശബ്ദമാക്കാൻ കഴിയില്ലെന്നും ഭയപ്പെട്ട് പിന്നോട്ട് പോകുന്ന ആളല്ല രാഹുൽ ഗാന്ധിയെന്നും രമ്യ ഹരിദാസ് പറഞ്ഞു.
എല്ലാ കള്ളന്‍മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നത് എന്തുകൊണ്ടാണെന്ന രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചതിനെതിരെയാണ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യപ്പെട്ടത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം.
ഇത് മോദി സമുദായത്തെ അപമാനിക്കലാണെന്ന് കാണിച്ച് മുന്‍ മന്ത്രിയും ബി ജെ പി നേതാവുമായ പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്. ഇത് ശരിവച്ച സൂറത്ത് സി ജി എം കോടതി രാഹുലിന് രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
