Follow the News Bengaluru channel on WhatsApp

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം: ബൊളീവിയൻ ചിത്രം ‘ഉതമ’യുടെ പ്രദർശനം ഇന്ന്

തിരുവനന്തപുരത്ത് നടന്ന ഐ.എഫ്.എഫ്.കെ 2022-ൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയ ചിത്രമാണ് ഉതമ

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ബൊളീവിയൻ ചിത്രം ഉതമ ഇന്ന് പ്രദർശിപ്പിക്കും. തിരുവനന്തപുരത്ത് നടന്ന ഐ.എഫ്.എഫ്.കെ 2022-ൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയ ചിത്രമാണ് ഉതമ. ബൊളീവിയൻ വരൾച്ചയെ നേരിടേണ്ടി വന്ന വൃദ്ധ ദമ്പതികളുടേയും അവരെ സന്ദർശിക്കുന്ന ചെറുമകൻ്റേയും ജീവിതമാണ് ചിത്രത്തിൻ്റെ പ്രമേയം. അലെജാൻഡ്രോ ലൊയ്സാ ഗ്രിസിയാണ് ചിത്രത്തിൻ്റെ സംവിധായകൻ. ഒറിയോൺ മാൾ പി.വി.ആർ. സിനിമാസിലെ സ്‌ക്രീൻ 5-ല്‍ ഉച്ചയ്ക്ക് 1 മണിക്കാണ് പ്രദര്‍ശനം.

ആദ്യദിനമായ വെള്ളിയാഴ്ച വിവിധ സ്ക്രീനുകളിലായി 42 ഓളം സിനിമകൾ പ്രദർശിപ്പിച്ചു. പാക്- ബംഗ്ലാദേശ് യുദ്ധ പശ്ചാത്തലത്തിൽ കഥ പറയുന്ന ബംഗ്ലാദേശ് ചിത്രം ടെയിൽ ഓഫ് റ്റു സിസ്റ്റേഴ്‌സ്’, മലേഷ്യൻ ചിത്രം സ്‌റ്റോൺ ടർട്ടിൽ, എസ്റ്റോണിയൻ ചിത്രം മിൻസ്‌ക്, ഉക്രൈൻ ചിത്രം ക്ലോണ്ടികെ, ഹംഗറി ചിത്രം മേഴ്സി എന്നിവ കൈയടി നേടി. കന്നഡ ചിത്രമായ മേയ്ഡ് ഇൻ ബെംഗളൂരുവും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു.

പ്രധാനവേദിയായ രാജാജിനഗർ ഒറിയോൺ മാളിലെ പി.വി.ആർ. സിനിമാസിലാണ് സിനിമകൾ ഏറെയും പ്രദർശിപ്പിപ്പിക്കുന്നത്. 11 തിയറ്ററുകളാണ് ഇവിടെയുള്ളത്. ബനശങ്കരിയിലെ സുചിത്ര തീയറ്റർ, ചാമരാജ് പേട്ടിലെ ഡോ. രാജ്കുമാർ ഭവന എന്നിവയാണ് മറ്റു വേദികൾ.

ഇന്നത്തെ സിനിമകൾ

ഒറിയോൺ മാൾ പി.വി.ആർ. സിനിമാസ്:

സ്‌ക്രീൻ 3– രാവിലെ 10.30-സിനിമ ബണ്ടി, 1.30-നയൺ ഹിൽസ് വൺ വാലി, 4.30-സേഫ് പ്ലേസ്, 7.30- ടോറാസ് ഹസ്ബൻഡ്.

സ്‌ക്രീൻ 4– രാവിലെ 9.45-ഫോട്ടോ, 12.45-കൊറമ്മ-3.45-ഓർക്കസ്ട്ര മൈസൂരു, 6.45-ഗന്ധഥ ഗുഡി

സ്‌ക്രീൻ 5- രാവിലെ 10-മിറാക്കിൾ: ലെറ്റേഴ്‌സ് റ്റു ദ പ്രസിഡന്റ്, ഉച്ചയ്ക്ക് 1- ഉതമ, 4-ആൻ, 7- ദി വെയ്ൽ.

സ്‌ക്രീൻ 6- രാവിലെ 10.15-ആരാരിരാരോ, 1.15-ദി കൗറി ഗെയിം, 4.15- ദി ഗാർഡ്, 7.15- ഐലൻഡ് ഓഫ് ലോസ്റ്റ് ഗേൾസ്.

സ്‌ക്രീൻ 7– രാവിലെ 10.30-വാൽവി, 1.30-എ ഹൗസ് വിത്ത് നോ നെയിം, 4.30-ബിഫോർ, നൗ ആൻഡ് ദെൻ, 7.30-ലൗ ലൈഫ്.

ബനശങ്കരി സുചിത്ര– ഉച്ചയ്ക്ക് 1 ന് മലയാള ചിത്രം- ജനഗണ മന.

പി.വി.ആറിലെ സ്ക്രീൻ 11 – ൽ രാവിലെ 11.30 ന് സിനിമാട്ടോഗ്രഫി എന്ന വിഷയത്തിൽ രവി കെ ചന്ദ്രൻ, കെ.കെ. സെന്തിൽ, അശോക് കശ്യപ് എന്നിവർ സംസാരിക്കും. വൈകിട്ട് 3.30 ന് ആർ.ആർ.ആറിൻ്റെ തിരക്കഥയെ കുറിച്ച് എൻ. വിജേന്ദ്ര പ്രസാദ് ക്ലാസെടുക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.