റഷ്യന്‍ യുവതിയെ പീഡിപ്പിച്ച കേസ്: മലയാളി ആണ്‍ സുഹൃത്ത് അറസ്റ്റില്‍, വീട്ടിൽ നിന്ന് 300 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

റഷ്യന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുരാച്ചുണ്ട് സ്വദേശി ആഖില്‍ ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 300 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. ക്രൂര പീഡനമാണ് ഏല്‍ക്കേണ്ടി വന്നതെന്ന് യുവതി മൊഴി നല്‍കി. കമ്പി ഉപയോഗിച്ച് മര്‍ദ്ദിച്ചു. പാസ്പോര്‍ട്ട് കീറിക്കളഞ്ഞെന്നും യുവതി മൊഴി നല്‍കി. മജിസ്ട്രേറ്റിന് മുന്നില്‍ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. ആത്മഹത്യാ ശ്രമത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി.
കഴിഞ്ഞ ദിവസമാണ് ആഖിലിനൊപ്പം താമസിച്ചിരുന്ന യുവതിയെ ആശുപത്രിയില്‍ പരിക്കുകളോടെ പ്രവേശിപ്പിച്ചത്. യുവതി റഷ്യന്‍ ഭാഷ മാത്രമാണ് സംസാരിക്കുന്നത്. അതിനാല്‍, മൊഴി രേഖപ്പെടുത്താന്‍ സാധിച്ചില്ല. തുടർന്ന് പോലീസ് ദ്വിഭാഷിയുടെ സഹായത്തോടെ മൊഴിയെടുത്തു. ആഖില്‍ തന്നെ പീഡിപ്പിച്ചതായി യുവതി പോലീസിന് മൊഴി നല്‍കി. തുടര്‍ന്നാണ് പോലീസ് ആഖിലിനെതിരെ കേസെടുത്തത്.
സുഹൃത്തില്‍ നിന്നും ശാരീരികവും മാനസികവുമായ പീഡനം നേരിട്ടതായും യുവതി പോലീസിന് മൊഴി നല്‍കി.
ഇന്‍സ്റ്റഗ്രാം വഴിയാണ് ആഖിലിനെ പരിചയപ്പെട്ടത്. ആദ്യം ഖത്തറില്‍ എത്തി. അതിനു ശേഷം നേപ്പാളിലും പിന്നീട് ഇന്ത്യയിലും എത്തുകയായിരുന്നു വെന്ന് യുവതി മൊഴി നല്‍കി. കോഴിക്കോട് കൂരാച്ചുണ്ട് കാളങ്ങാലിയില്‍ ഇരുവരും താമസിച്ചു വരികയായിരുന്നു. സുഹൃത്തിന്റെ പീഡനം സഹിക്ക വയ്യാതെ യുവതി കെട്ടിടത്തില്‍ നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആഖില്‍ ഒളിവില്‍ പോയി. പിന്നാലെയാണ് ഇയാളെ പോലീസ് പിടികൂടിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.