Follow the News Bengaluru channel on WhatsApp

ഇസ്‍ലാഹി സെന്റർ ഇഫ്താർ സംഗമം ഇന്ന്

ബെംഗളൂരു: ബെംഗളൂരു ഇസ്‍ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഇഫ്താർസംഗമം ഞായറാഴ്ച ശിവജി നഗറിലെ ഷംസ് കൺവെൻഷൻ സെന്ററിൽ നടക്കും. നോമ്പ് തുറയും അബ്ദുൾ അഹദ് സലഫി, ഫിറോസ് സ്വലാഹി, നിസാർ സ്വലാഹി, സഹീർ ഷറഫി എന്നീ പണ്ഡിതന്മാർ പങ്കെടുക്കുന്ന വിജ്ഞാനസദസ്സുമുണ്ടാകും. വനിതാ സമ്മേളനത്തോടെ ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഗമം തുടങ്ങുക. സംഗമത്തോടനുബന്ധിച്ച് കുട്ടികൾക്കുള്ള കളിച്ചങ്ങാടവും ബുക്ക് ഫെയറും ഉണ്ടായിരിക്കുന്നതാണ്.

10 ലക്ഷത്തിലധികം മലയാളികൾ ജോലിക്കും കച്ചവടത്തിനും പഠനത്തിനും എത്തുന്ന ബെംഗളൂരുവിലെ സത്യാന്വേഷികളായ മലയാളികൾക്ക് ഇസ്‌ലാം മത വിഷയങ്ങൾ പകർന്നു നൽകുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് ബെംഗളൂരു ഇസ്ലാഹി സെൻ്റർ നില കൊളളുന്നത്. കുട്ടികളിൽ മത ബോധം വളർത്തുന്നതിന് വേണ്ടി വളരെ വ്യവസ്ഥാപിതമായ മത വിദ്യാഭ്യാസ പഠന സംവിധാനം (ഓൺലൈൻ ആയും അല്ലാതെയും) ഒരുക്കിയിട്ടുണ്ട്.

നിലവിൽ ശിവാജി നഗര്‍, ബി.ടി.എം, ഹെഗ്ഡെ നഗര്‍, ഇന്ദിര നഗർ തുടങ്ങിയ ഏരിയകളിൽ ഇവ ലഭ്യമാണ്. ഖുർആൻ ഹദീസ് ലേണിംഗ് സ്കൂളുകൾ (QHLS) ശിവാജി നഗര്‍, ആർ.ടി. നഗര്‍, എച്ച്.എ.എൽ യെലഹങ്ക എന്നിവിടങ്ങളില്‍ നടന്നു വരുന്നു.

ഫോൺ: 9900001339

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.