പശുവിനെ പീഡിപ്പിച്ചു കൊന്നു: യുവാവ് അറസ്റ്റിൽ

പശുവിനെ ലൈംഗിക അതിക്രമത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചിതറയില്‍ ആണ് സംഭവം. ഇരപ്പില്‍ സ്വദേശി സുമേഷിനെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ലഹരിയ്ക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. ക്ഷീര കര്‍ഷകനായ സലാഹുദ്ദീന്റെ പശുവിനെയാണ് സുമേഷ് ഉപദ്രവിച്ചത്. സുമേഷിനെതിരെ സലാഹുദ്ദീന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. റബ്ബര്‍ തോട്ടത്തില്‍ കെട്ടിയിരിക്കുകയായിരുന്ന പശുവിനെ അഴിച്ച് മാറ്റി കെട്ടാന്‍ എത്തിയപ്പോള്‍ സലാഹുദ്ദീന്‍ തന്നെയാണ് സുമേഷ് തന്റെ പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്നത് നേരില്‍ കണ്ടത്. ഇയാള്‍ ബഹളം വെച്ചതോടെ സുമേഷ് ഓടിരക്ഷപ്പെട്ടു.
മാസങ്ങള്‍ക്ക് മുമ്പ് സലാഹുദ്ദീന്റെ മറ്റൊരു പശു ചത്തിരുന്നു. പശുവിനെ പീഡിപ്പിച്ചു കൊന്നതാണെന്ന് പിന്നീടൊരിക്കല്‍ സുമേഷ് പരസ്യമായി വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍, ഇയാള്‍ മദ്യലഹരിയില്‍ പറയുന്നതാണെന്ന് കരുതി ആരും ഇത് കാര്യമാക്കിയില്ല. ലഹരിക്ക് അടിമയായ പ്രതി സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പകല്‍ സമയങ്ങളില്‍ ചെന്ന് അതിക്രമം കാണിക്കാറുണ്ടെന്ന് പരാതികളുണ്ട്. സ്കൂള്‍ കുട്ടികള്‍ക്ക് നേരെ സുമേഷ് അശ്ലീല ചേഷ്ടകള്‍ കാണിക്കുന്നതും പതിവാണ്.
പോലീസ് എത്തുമ്പോൾ മാനസികാസ്വാസ്ഥ്യം കാണിച്ചു രക്ഷപ്പെടുത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് നാട്ടുകാര്‍ പറയുന്നു. പരാതികളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ചടയമംഗലം പോരേടം, മയ്യനാട് പ്രദേശങ്ങളിലും സമാനമായ രീതിയില്‍ കുറ്റം ചെയ്തവര്‍ നേരത്തെ പിടിയിലായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.