Follow the News Bengaluru channel on WhatsApp

ബിസിസിഐ വാർഷിക കരാർ പ്രഖ്യാപിച്ചു

2022-23ലേക്കുള്ള വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ച് ബിസിസിഐ. ചില ചരിത്രമാറ്റങ്ങള്‍ കണ്ട പുതിയ കരാറില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടുവെന്നതാണ് ശ്രദ്ധേയം. ഇതിനോടകം ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും സഞ്ജുവിന് കരാര്‍ നല്‍കാന്‍ ബിസിസി ഐ തയ്യാറായിരുന്നില്ല. സഞ്ജുവിനെ ബിസിസിഐ തഴയുകയാണെന്ന മുറവിളി ശക്തമാകുന്നതിനിടെയാണ് വാര്‍ഷിക കരാറിലേക്കുള്ള സഞ്ജുവിന്റെ രംഗ പ്രവേശനം.

2022 ഒക്ടോബര്‍ മുതല്‍ 2023 സെപ്റ്റംബർ വരെയാണ് ഈ കരാറിന്റെ കാലാവധി. ഗ്രേഡ് എപ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് കരാറുകളാണുള്ളത്. സഞ്ജുവിനെ ഗ്രേഡ് സിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എപ്ലസ് ഗ്രേഡിലുള്ളവര്‍ക്ക് പ്രതിവര്‍ഷം 7 കോടിയും എ ഗ്രേഡിന് 5 കോടിയും ബി ഗ്രേഡിന് 3 കോടിയും സി ഗ്രേഡിന് 1 കോടിയുമാണ് പ്രതിഫലം. സഞ്ജുവിനെ കരാറിലേക്ക് പരിഗണിച്ചതോടെ വരാനിരിക്കുന്ന ഏഷ്യാ കപ്പിലേക്കും ലോകകപ്പിലേക്കും പരിഗണിക്കപ്പെടാനുള്ള സാധ്യതയും കൂടിയിരിക്കുന്നു.

എപ്ലസ് ഗ്രേഡിലേക്ക് രവീന്ദ്ര ജഡേജ ഉയർന്നിട്ടുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരോടൊപ്പമാണ് ഇനി ജഡേജക്ക് സ്ഥാനം. എന്നാല്‍ ഇന്ത്യ ഭാവി നായകനെന്ന് പരിഗണിക്കപ്പെടുന്ന ഹര്‍ദിക് പാണ്ഡ്യ എ പ്ലസ് ഗ്രേഡിലേക്ക് എത്തിയില്ലെന്നതും ശ്രദ്ധേയം. ഇതിനോടകം ഇന്ത്യയുടെ ടി20 നായകസ്ഥാനത്ത് ഹര്‍ദിക് സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു.

ഗ്രേഡ് എയിലേക്ക് വരുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍ എന്നിവരാണുള്ളത്. പരിക്കേറ്റ റിഷഭ് പന്ത് ഒരു വര്‍ഷത്തേക്ക് കളിക്കില്ലെന്ന് ഉറപ്പായിട്ടും ബിസിസിഐ കരാറില്‍ റിഷഭിനെ ഉൾപെടുത്തിയിട്ടുണ്ട്. അക്ഷര്‍ പട്ടേല്‍ സമീപകാലത്തായി നടത്തിയ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് അഞ്ചാം സ്ഥാനത്തേക്കെത്തിയത്. ആര്‍ അശ്വിന്‍ ടെസ്റ്റില്‍ മാത്രമാണ് സജീവമെങ്കിലും എ കരാറില്‍ ഉള്‍പ്പെട്ടു.

ഗ്രേഡ് ബിയിലേക്ക് വരുമ്പോള്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ്, ശുബ്മാന്‍ ഗില്‍ എന്നിവരാണുള്ളത്. സി ഗ്രേഡിലേക്ക് വരുമ്പോള്‍ ഉമേഷ് യാദവ്, ശിഖര്‍ ധവാന്‍, ശര്‍ദുല്‍ ഠാക്കൂര്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, യുസ് വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, സഞ്ജു സാംസണ്‍, അര്‍ഷദീപ് സിങ്, കെ എസ് ഭരത് എന്നിവരാണുള്ളത്. ശിഖര്‍ ധവാനെ കരാറില്‍ നിലനിര്‍ത്തിയതോടെ ഏഷ്യാ കപ്പിലും ലോകകപ്പിലും ബാക്കപ്പ് ഓപ്പണറായി ധവാന്‍ എത്താനുള്ള സാധ്യതകളാണ് തെളിയുന്നത്.

സഞ്ജു സാംസണ്‍, അര്‍ഷദീപ് സിങ്, കെ എസ് ഭരത്, ദീപക് ഹൂഡ, ഇഷാന്‍ കിഷന്‍ എന്നിവരെ ആദ്യമായാണ് ബിസിസിഐ കരാറില്‍ ഉള്‍പ്പെടുത്തുന്നത്. അതേ സമയം ചില പ്രമുഖ താരങ്ങള്‍ക്ക് കരാര്‍ നഷ്ടമായിട്ടുണ്ട്. അജിന്‍ക്യ രഹാനെ, ഭുവനേശ്വര്‍ കുമാര്‍, ഹനുമ വിഹാരി, ഇഷാന്ത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ദീപക് ചഹാര്‍ എന്നിവര്‍ കരാറില്‍ നിന്ന് പുറത്തായി. ഇതില്‍ ദീപക് ചഹാറിനെ മാറ്റിനിര്‍ത്തിയത് കൗതുകമായി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.