പ്രവീൺ നെട്ടാരു വധക്കേസ്; സുള്ള്യയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസ് അടച്ചുപൂട്ടി

ബെംഗളൂരു: ബിജെപി യുവമോർച്ച നേതാവ് പ്രവീൺ കുമാർ നെട്ടാരുവിന്റെ കൊലപാതകം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയിലുള്ള പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ഓഫീസ് റെയ്ഡ് ചെയ്തശേഷം അടച്ചുപൂട്ടി.
സുള്ള്യയിലെ പിഎഫ്‌ഐ ഓഫീസ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നതെന്ന വിവരം ലഭിച്ചതോടെയാണ് നടപടിയെന്ന് എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു. ഗാന്ധിനഗറിലെ ആലെറ്റി റോഡിലെ താഹിറ കോംപ്ലക്‌സിന്റെ ഒന്നാം നിലയിലായിരുന്നു ഓഫീസ്.
ഓഫീസ് എൻഐഎ പിടിച്ചെടുക്കുകയാണെന്നതിന്‍റെ നോട്ടീസ് വസ്തുവിന്റെ ഉടമ, ജില്ലാ കമ്മീഷണർ, ദക്ഷിണ കന്നഡ ജില്ലയിലെ പോലീസ് സൂപ്രണ്ട് എന്നിവർക്ക് അയച്ചിട്ടുണ്ട്. വസ്തു പാട്ടത്തിനോ വാടകയ്‌ക്കോ നൽകരുതെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ഏതെങ്കിലും വസ്തുവകകൾ ഓഫീസിൽ നിന്ന് മാറ്റുന്നതിനോ നവീകരണ ജോലികൾ ഏറ്റെടുക്കുന്നതിനോ അനുവാദമില്ലെന്നും എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്.
പ്രവീൺ കുമാർ നെട്ടാരുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പ്രസ്തുത ഓഫീസിൽ വെച്ചായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഗൂഢാലോചന നടത്തി മൂന്നാമത്തെ ശ്രമത്തിലാണ് പ്രവീണിനെ അക്രമികൾ വെട്ടിക്കൊന്നത്.
സംഭവത്തിൽ കഴിഞ്ഞ ജൂലൈയിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ബണ്ട്വാൾ ടൗണിന് സമീപമുള്ള മിത്തൂർ ഫ്രീഡം കമ്മ്യൂണിറ്റി ഹാൾ എൻഐഎ ഫെബ്രുവരിയിൽ പിടിച്ചെടുത്തിരുന്നു.
2022 ജൂലൈ 26 ന് സംസ്ഥാനത്ത് ഹിജാബ്, ഹലാൽ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് പ്രവീൺ വെട്ടേറ്റ് മരിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയ്ക്ക് സമീപമുള്ള ബെല്ലാരെയിലാണ് സംഭവം നടന്നത്.
ഇതിനിടെ നെട്ടാരു വധക്കേസിലെ പ്രതി ഷാഫി ബെല്ലാരെക്ക് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ടിക്കറ്റ് പ്രഖ്യാപിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഷാഫി ഇപ്പോൾ ബെല്ലാരെ ജയിലിലാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
