എയര്‍പോര്‍ട്ടില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണു; ഒരു മരണം

തിരുവനന്തപുരം : തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു. ആള്‍ സെയിന്‍റ്സ് കോളജിന് സമീപം താമസിക്കുന്ന അനില്‍ കുമാറാണ് (48) മരിച്ചത്. രാവിലെ 10:15 നായിരുന്നു സംഭവം. അപകടത്തിൽ നോബിള്‍, അശോക്, രഞ്ജിത്ത് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ അനന്തപുരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ വീഴുകയായിരുന്നു. ഈ സമയത്ത് താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്ക് അനില്‍ വീഴുകയായിരുന്നു.
ഇരുമ്പ് ബാരല്‍ നേരിട്ട് അനില്‍കുമാറിന്‍റെ തലയ്ക്ക് മുകളിലേക്കായിരുന്നു വീണത്. ഹെല്‍മെറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ കവചം ധരിച്ചിരുന്നു എങ്കിലും അപകട സ്ഥലത്ത് വച്ച് തന്നെ അനില്‍ കുമാര്‍ മരണപ്പെടുകയായിരുന്നു. അനില്‍ കുമാറിനോടൊപ്പം സമീപത്ത് ഇരുമ്പ് വടം വലിച്ചിറക്കി കൊണ്ടിരിക്കുകയായിരുന്നു അശോകും നോബിളും രഞ്ജിത്തും.
നിലത്തേക്ക് ഉയരത്തില്‍ നിന്നും വീണ ഇരുമ്പ് ബാരലില്‍ നിന്നും ഇളകിതെറിച്ച ഭാഗങ്ങള്‍ ശരീരത്തില്‍ വന്നിടിച്ചാണ് മറ്റുള്ളവര്‍ക്ക് പരിക്കേറ്റത്. എയര്‍പോര്‍ട്ടിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കരാര്‍ ലഭിച്ച യുഡിഎഫ് എന്ന കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. എല്ലാ മാസവും എയര്‍പോര്‍ട്ടിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ ഇവര്‍ ഇത്തരത്തില്‍ അറ്റകുറ്റപണികള്‍ക്കു വേണ്ടി അഴിച്ച് പരിശോധന നടത്താറുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
