രാഹുൽ ഗാന്ധി കോലാറിലേക്ക്; തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രതിഷേധ പരിപാടിയിലും പങ്കെടുക്കും

ബെംഗളൂരു: രാഹുൽ ഗാന്ധി വീണ്ടും കോലാറിലേക്ക്. അടുത്തമാസം അഞ്ചിന് കോലാറിലെ പ്രതിഷേധ പരിപാടിയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും രാഹുൽഗാന്ധി പങ്കെടുക്കും.
കർണാടകയിലെ കോലാറിൽ 2019 ൽ നരേന്ദ്രമോദിക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധി അയോഗ്യനായതിന് പിന്നാലെയാണ് അടുത്തമാസം അഞ്ചിന് കോലാറിൽ വീണ്ടും രാഹുൽ ഗാന്ധി എത്തുന്നത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം കോൺഗ്രസ് നടത്തുന്ന പ്രതിഷേധ പരിപാടിയിലും രാഹുൽ പങ്കെടുക്കും. അയോഗ്യനാക്കിയതിന് രാഹുലിനെ അതേ വേദിയിൽ വീണ്ടും എത്തിച്ച്, കർണാടകയിൽ വിജയത്തിലൂടെ മറുപടി നൽകാനാണ് കോൺഗ്രസ് നീക്കം.
ഇത്തവണ കോലാറിൽ രാഹുൽ ഗാന്ധി നടത്തുന്ന രാഷ്ട്രീയ പ്രസംഗവും ശ്രദ്ധേയമാകും. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് നീരവ് മോദി, ലളിത് മോദി തുടങ്ങിയ പേരുകൾ പരാമർശിച്ച്, എല്ലാ കള്ളന്മാർക്കും മോദി എന്ന് പേര് ഉണ്ടായത് എങ്ങനെയെന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചത്. ഇതിനെ തുടർന്നാണ് രാഹുൽ ഗാന്ധി കോടതി കയറേണ്ടി വന്നതും പിന്നീട് അയോഗ്യത നേരിട്ടതും.
അതേസമയം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസ് പാർട്ടിയെ കൂടാതെ മറ്റു പ്രതിപക്ഷ പാർട്ടികളും രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
