ജയ്പൂര്‍ സ്‌ഫോടനക്കേസ്: വധശിക്ഷക്ക് വിധിച്ച നാല് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരില്‍ 2008-ല്‍ നടന്ന സ്‌ഫോടന പരമ്പര കേസിലെ നാല് പ്രതികളെയും രാജസ്ഥാൻ ഹൈക്കോടതി വെറുതെവിട്ടു. കേസിൽ പ്രതികളായ മുഹമ്മദ് സെയ്ഫ്, സെയ്ഫുർ റഹ്മാൻ, സർവാർ ആസ്മി, മുഹമ്മദ് സൽമാൻ എന്നിവരെയാണ് കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടത്. കേസില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെന്ന് ആരോപിച്ച് പിടികൂടിയ അഞ്ചുപേരില്‍ നാലുപേര്‍ക്കും 2019 ഡിസംബര്‍ 21ന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരുന്നു. വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഷഹബാസ് ഹസന്‍ എന്നയാളെ വിചാരണ കോടതി തന്നെ വെറുതെവിട്ടിരുന്നു.
വിധി പ്രസ്താവനക്കിടെ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ വിമർശിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്ക് നിയമപരിജ്ഞാനം ഇല്ലെന്നും കഴിവില്ലാത്തവരും അശ്രദ്ധരുമാണെന്നും ജസ്റ്റിസുമാരായ പങ്കജ് ഭണ്ഡാരി, സമീർ ജെയിൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പോലീസ് ഡയറക്ടർ ജനറലിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിൽ ജനവികാരം ഉണ്ടെങ്കിലും നിയമത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി വിധി പറയുകയെന്നും വിധിപ്രസ്താവത്തിൽ കോടതി വ്യക്തമാക്കി.
2008 മെയ് 13 ന് ജയ്പൂരിലുണ്ടായ സ്ഫോടന പരമ്പരയിൽ 71 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 185 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2019ൽ കേസിൽ പ്രതികളായ നാല് പേർക്കും സ്ഫോടകവസ്തു നിയമപ്രകാരവും കൊലപാതകത്തിനും ജില്ലാ കോടതി വധശിക്ഷ വിധിച്ചു. ഇതിന് പിന്നാലെയാണ് പ്രതികളെല്ലാം ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
48 ദിവസമായി തുടരുന്ന വാദം പൂർത്തിയായപ്പോൾ, എടിഎസിന്റെ മുഴുവൻ വാദങ്ങളും തെറ്റാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയതായി പ്രതിഭാഗം അഭിഭാഷകൻ സയ്യിദ് സാദത്ത് അലി പറഞ്ഞു. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ (എഎജി) രാജേഷ് മഹർഷി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.