Follow the News Bengaluru channel on WhatsApp

സൂപ്പർ കപ്പിനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; പ്രമുഖ താരം കളിയ്ക്കിറങ്ങില്ല

ഐഎസ്എല്ലിന് പിന്നാലെ സൂപ്പര്‍ കപ്പിനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ സൂപ്പർ താരം അഡ്രിയാന്‍ ലൂണ സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സിനായി കളിക്കാനുണ്ടാകില്ല.

ട്വീറ്റിലൂടെയാണ് ലൂണ സൂപ്പര്‍ കപ്പിലുണ്ടാവില്ലെന്ന കാര്യം ബ്ലാസ്റ്റേഴ്സ് അറിയിച്ചത്. സൂപ്പര്‍ കപ്പിന്‍റെ പ്രാധാന്യം മനസിലാക്കുന്നുവെന്നും എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ലൂണക്ക് അവധി എടുക്കേണ്ടത് അത്യാവശ്യമായതിനാല്‍ താരത്തിന് അവധി അനുവദിക്കുകയാണെന്നും ബ്ലാസ്റ്റേഴ്സ് ട്വീറ്റിൽ പറഞ്ഞു. എത്രയും പെട്ടെന്ന് അദ്ദേഹത്തിന് ടീമിനൊപ്പം തിരിച്ചെത്താനാകട്ടെയെന്നും ബ്ലാസ്റ്റേഴ്സ് കുറിപ്പില്‍ വ്യക്തമാക്കി. ഐഎസ്എല്ലിന് പിന്നാലെ നടക്കുന്ന സൂപ്പര്‍ കപ്പില്‍ ബെംഗളൂരു എഫ്സിയും ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ് ബ്ലാസ്റ്റേഴ്സും മത്സരിക്കുന്നത്. ഏപ്രില്‍ 16ന് കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ബെംഗളൂരുഎഫ്സി – ബ്ലാസ്റ്റേഴ്സ് മത്സരം നടക്കുക. ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും ഉള്‍പ്പെടുന്ന എ ഗ്രൂപ്പില്‍ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബുമുണ്ട്. ഇവര്‍ക്ക് പുറമെ യോഗ്യതാ മത്സരം കളിച്ച ഒരു ടീം കൂടി ഉള്‍പ്പെടുന്നതാകും സൂപ്പര്‍ കപ്പിലെ എ ഗ്രൂപ്പ്.

ഏപ്രില്‍ എട്ടിന് കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെ ആണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം.12ന് യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീമുമായി രണ്ടാം മത്സരവും 16ന് ബെംഗളൂരു എഫ്‌സിയുമായി മൂന്നാം മത്സരവും നടക്കും.

സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഹൈദരാബാദ്, ഒഡിഷ, ഈസ്റ്റ് ബംഗാള്‍, യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീം എന്നിവരാണുള്ളത്. ഗ്രൂപ്പ് സിയില്‍ എടികെ മോഹന്‍ ബഗാന്‍, എഫ് സി ഗോവ, ജംഷെഡ്പൂര്‍ എഫ് സി യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീം എന്നിവരും ഗ്രൂപ്പ് ഡിയില്‍ മുംബൈ സിറ്റി എഫ് സി, ചെന്നൈയിന്‍ എഫ് സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീം എന്നിവരുമാണുള്ളത്.

കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിനൊപ്പം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയവും സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ക്ക് വേദിയാവും. ഐഎസ്എല്ലിലെയും ഐ ലീഗിലെയും ക്ലബ്ബുകളെ ഉള്‍പ്പെടുത്തിയാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ സൂപ്പര്‍ കപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.