നിയമസഭയില്‍ ബജറ്റ് ചര്‍ച്ചക്കിടെ ഫോണില്‍ അശ്ലീല ദൃശ്യം കണ്ട് ബി.ജെ.പി എം.എല്‍.എ: ദൃശ്യങ്ങള്‍ പുറത്ത്

ത്രിപുര നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ. ബജറ്റ് ചര്‍ച്ച നടക്കുന്നതിനിടെയാണ് എംഎല്‍എ മൊബൈലില്‍ പോണ്‍ വീഡിയോ കണ്ടത്. ബാഗ്ബസ മണ്ഡലത്തിലെ ജനപ്രതിനിധിയായ ജാദവ് ലാല്‍ നാഥ് പോണ്‍ കാണുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ജാദവ് ലാലിന് പിന്നിലിരുന്നയാള്‍ ആണ് വിഡിയോ പകര്‍ത്തിയത്. മൊബൈലിലെ വിഡിയോ ക്ലിപ്പുകള്‍ സ്ക്രോള്‍ ചെയ്യുന്നതിനിടെ അശ്ലീല വിഡിയോ കാണുകയും അത് പ്ലേ ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Name – Jadav Lal Nath
Designation – 𝗕𝗝𝗣 𝗠𝗟𝗔
Place – 𝗧𝗿𝗶𝗽𝘂𝗿𝗮 𝗩𝗶𝗱𝗵𝗮𝗻𝘀𝗮𝗯𝗵𝗮
Act – 𝗖𝗮𝘂𝗴𝗵𝘁 𝗪𝗮𝘁𝗰𝗵𝗶𝗻𝗴 𝗣𝗼𝗿𝗻ये किसके '𝗦𝗔𝗡𝗦𝗞𝗔𝗥' है?????? pic.twitter.com/uepbjL9biG
— Srinivas BV (@srinivasiyc) March 30, 2023
ബി.ജെ.പി നേതൃത്വം എം.എല്‍.എയോട് സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആരോപണങ്ങളോട് ജാദവ് പ്രതികരിച്ചിട്ടില്ല. സഭ കഴിഞ്ഞയുടന്‍ ജാദവ് സ്ഥലം വിടുകയും ചെയ്തു.
ഇത് ആദ്യമായിട്ടല്ല, ബിജെപി ജനപ്രതിനിധികള്‍ നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ട് വിവാദത്തില്‍പ്പെടുന്നത്. 2012ല്‍ കര്‍ണാടകയിലെ രണ്ട് ബിജെപി മന്ത്രിമാര്‍ സഭയില്‍ ഇരുന്ന് മൊബൈലില്‍ പോണ്‍ കണ്ട സംഭവം ഏറെ വിവാദമായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.