Follow the News Bengaluru channel on WhatsApp

തിരഞ്ഞെടുപ്പ് റാലിക്കിടെ നോട്ട് വാരിയയെറിഞ്ഞ സംഭവം; ഡി. കെ. ശിവകുമാറിനെതിരെ പരാതിയുമായി ബിജെപി

ബെംഗളൂരു: കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് മാണ്ഡ്യയിൽ സംഘടിപ്പിച്ച പ്രജ ധ്വനി യാത്രക്കിടെ കൂടിനിന്ന ജനങ്ങൾക്ക് നേരെ കറൻസി നോട്ടെറിഞ്ഞ സംഭവത്തിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി ബിജെപി.

500 രൂപയു​ടെ നോട്ടുകളാണ് ഡി.കെ ശിവകുമാർ എറിഞ്ഞത്. മാണ്ഡ്യ ജില്ലയിലെ ബെവിനഹള്ളിയിലായിരുന്നു വിവാദ സംഭവം. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ ഇതേ ആളുകൾ തന്നെ കോൺഗ്രസിനെ പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഡി.കെ. ശിവകുമാർ തന്റെ എല്ലാ അധികാരങ്ങളും ദുരുപയോഗം ചെയ്യുകയും പകരം മറ്റു പാർട്ടികളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ആളാണ്. പണം എറിഞ്ഞതിലൂടെ അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും കരുതുന്നത് കർണാടകയിലെ ജനങ്ങൾ യാചകരാണെന്നാണ്. ഇതേ ജനങ്ങൾ തന്നെ വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പാഠം പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, യാത്രയുടെ ഭാഗമായി കലാപ്രകടനങ്ങൾ നടത്തിയവർക്ക് പണം നൽകിയതാണെന്നാണ് സംഭവത്തിൽ കോൺഗ്രസിന്റെ വിശദീകരണം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.