Follow the News Bengaluru channel on WhatsApp

തിരഞ്ഞെടുപ്പ് റാലിക്കിടെ നോട്ടെറിഞ്ഞ സംഭവം; ഡി. കെ. ശിവകുമാറിനെതിരെ കേസെടുത്തു

ബെംഗളൂരു: കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയ്ക്കിടെ നോട്ടുകളെറിഞ്ഞ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ പേരിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

മാണ്ഡ്യ റൂറൽ പോലീസാണ് കേസെടുത്തതെന്ന് മാണ്ഡ്യ ഡെപ്യൂട്ടി കമ്മിഷണർ എച്ച്.എൻ. ഗോപാലകൃഷ്ണ സ്ഥിരീകരിച്ചു. ശ്രീരംഗപട്ടണയിലെ ബെവിനഹള്ളിയിൽ കോൺഗ്രസിന്റെ പ്രജാധ്വനി യാത്ര നടക്കവേയാണ് ശിവകുമാർ ബസിനു മുകളിൽ നിന്ന് 500 രൂപയുടെ നോട്ടുകൾ ജനങ്ങൾക്കിടയിലേക്ക് എറിഞ്ഞത്.

ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൾപ്പെടെയുള്ളവർ ശിവകുമാറിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു. ശിവകുമാർ, ശ്രീരംഗപട്ടണയിലെ കോൺഗ്രസ് സ്ഥാനാർഥി രമേഷ് ബന്ദിസിദ്ധെഗൗഡ എന്നിവർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എൻ. രവികുമാർ കർണാടക മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു.

അതേസമയം, യാത്രയിൽ പങ്കെടുത്ത കലാകാരന്മാർക്കാണ് ശിവകുമാർ പണം നൽകിയതെന്നാണ് കോൺഗ്രസിന്റെ വാദം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.