പ്രധാനമന്ത്രിയുടെ ചിത്രത്തിന് ചുംബനം; വൈറലായി കർഷകന്റെ വീഡിയോ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ ചുംബിക്കുന്ന കർഷകന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. കർണാടകയിൽ ബസിന്റെ ചുമരിലുള്ള മോദിയുടെ ചിത്രത്തിൽ കർഷകൻ ചുംബിക്കുന്നത്. കർണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വൈറലാവുകയാണ് ഈ വീഡിയോ.
നിർത്തിയിട്ട ബസിലുള്ള ചിത്രത്തിൽ നോക്കി മോദിയെ പുകഴ്ത്തിയും പ്രകീർത്തിച്ചുമാണ് കർഷകൻ സംസാരിക്കുന്നത്. ശേഷം ബസിലെ മോദിയുടെ ചിത്രത്തിൽ ചുംബിക്കുന്നുണ്ട്. കെഎസ്ആർടിസി ബസിലെ ജി20ഉച്ചകോടിയുമായി ബന്ധപ്പെട്ടതാണ് മോദിയുടെ പരസ്യ ചിത്രം.
പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴി 1000 ലഭിച്ചു. എന്നാൽ പ്രധാനമന്ത്രി 500ൽ കൂടുതൽ ചേർത്തു. ആരോഗ്യത്തിനായി അഞ്ചുലക്ഷം രൂപ അനുവദിച്ചു. മോദി ലോകം കീഴടക്കും എന്നാണ് കർഷകൻ വീഡിയോയിൽ പറയുന്നത്. മോഹൻദാസ് കമ്മത്ത് എന്നൊരാളാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുള്ളത്.
നിരവധി പേരാണ് കർഷകന്റെ വൈകാരിക പ്രതികരണത്തിന് കമന്റ് ചെയ്തിട്ടുള്ളത്. മെയ് 10നാണ് കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. 13ന് വോട്ടെണ്ണും. കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം മത്സരിക്കാൻ തയ്യാറെടുക്കുമ്പോൾ ജെഡിഎസ്, ആം ആദ്മി പാർട്ടി തുടങ്ങിയ മറ്റു പ്രമുഖ പാർട്ടികളും കടുത്ത പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്.
@narendramodi @PMOIndia @AmitShah @ANI @anandmahindra @republic @BJP4India A farmer in Karnataka has shown
his deep affection for and
gratitude to our beloved Prime Minister in an emotional video. pic.twitter.com/DR3g0FVE7M— MOHANDAS KAMATH (@MOHANDASKAMATH3) March 28, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.