Follow the News Bengaluru channel on WhatsApp

ക്ഷേത്ര കിണര്‍ തകര്‍ന്ന് അപകടം: മരണസംഖ്യ 35 ആയി

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രത്തിലെ കിണര്‍ തകര്‍ന്ന് മരിച്ചവരുടെ എണ്ണം 35 ആയി. പരിക്കേറ്റ 18 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാമനവമിയോനുബന്ധിച്ച്‌ ഇന്‍ഡോറിലെ പട്ടേല്‍ നഗര്‍ പ്രദേശത്തുള്ള ബെലേശ്വര്‍ മഹാദേവ് ജുലേലാല്‍ ക്ഷേത്രത്തില്‍ നൂറിലധികം ഭക്തര്‍ പ്രാര്‍ത്ഥന നടത്തുമ്പോഴായിരുന്നു അപകടം. 50 അടി താഴ്ചയുള്ളതായി പറയപ്പെടുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള കിണറിന്റെ മൂടിയ തറ തകര്‍ന്നായിരുന്നു അപകടം.

രാമനവമി ദിവസമായതിനാല്‍ വലിയ ഭക്തജന തിരക്കാണ് രാവിലെ മുതല്‍ ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. ദര്‍ശനത്തിനെത്തിയ ഭക്തര്‍ ക്ഷേത്രത്തിലെ കിണറിന് മുകളിലെ സ്ലാബില്‍ നില്‍ക്കുകയായിരുന്നു. ഒരേ സമയം നിരവധി പേർ കയറിയതോടെയാണ് കിണര്‍ ഇടിഞ്ഞത്. അപകത്തില്‍ ഇതുവരെ 35 മൃതദേഹങ്ങള്‍കണ്ടെടുത്തതായി ജില്ലാ കലക്ടര്‍ ഡോ.ഇളയരാജ ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അപകടത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അന്വേഷണം പ്രഖ്യാപിച്ചു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ദുരിതാശ്വസതുക പ്രഖ്യാപിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനം 18 മണിക്കൂര്‍ നീണ്ടുനിന്നു. അഗ്നിശമനസേനാ ഉദ്യോഗസ്ഥരും പോലീസും ദുരന്തനിവാരണസേനയും അടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദുരന്തം നടന്ന പട്ടേല്‍ നഗറിലെ ബെലേശ്വര്‍ മഹാദേവ് ജുലേലാല്‍ ക്ഷേത്രം ഏകദേശം നാല് പതിറ്റാണ്ട് മുമ്പ് കിണര്‍ മൂടി നിര്‍മ്മിച്ചതാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.