Follow the News Bengaluru channel on WhatsApp

റമദാൻസംഗമം നാളെ; ടി. ആരിഫലി ഉദ്ഘാടനം ചെയ്യും, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥി

'മൂസ സാഹിബ് മഹാഹാനഗരത്തിൻ സ്പന്ദനം' സ്മരണിക മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യും

ബെംഗളൂരു : ഏപ്രിൽ 1ന് ശനിയാഴ്ച പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ നടക്കുന്ന റമദാൻ സംഗമത്തിനുളള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഉച്ചക്ക് 12.45 മുതൽ രാത്രി 8 മണിവരെയാണ് പരിപാടി. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ സെക്രട്ടറി ജനറൽ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയാകും.

സാമൂഹ്യ, സാംസ്കാരിക, മത രംഗത്ത് നാല് പതിറ്റാണ്ട് കാലം നിറഞ്ഞുനിന്ന ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് സ്ഥാപക പ്രസിഡന്റ് പ്രഫ. കെ. മൂസയുടെ ഓർമ്മകൾ പങ്കുവെക്കുന്ന മൂസ സാഹിബ് മഹാ നഗരത്തിൻ സ്പന്ദനം’ വേദിയിൽ മുനവ്വറലി ശിഹാബ് തങ്ങൾ ഡോ. നസീർ. പി.ക്ക് നൽകി പ്രകാശനം ചെയ്യും. കോളജ് അധ്യാപനത്തിൽ നിന്ന് ബെംഗളൂരുവിലെത്തി വ്യാപാരത്തോടൊപ്പം ജീവകാരുണ്യ രംഗത്തും സാമൂഹിക വിദ്യഭ്യാസ ഇടങ്ങളിലും കരുത്തുറ്റ സംഭാവന നൽകിയ പ്രഫ. കെ. മൂസയെ കേരളത്തിലേയും ബെംഗളൂരുവിലെയും പ്രമുഖർ പുസ്തകത്തിൽ ഓർത്തെടുക്കുന്നുണ്ട്. ഈ സ്മരണിക ജമാഅത്തെ ഇസ്ലാമിയുടെ നാൾവഴികൾ കൂടിയാണ്.

‘വിശ്വാസി, കുടുംബം, സമൂഹം’ എന്ന പ്രമേയത്തിൽ നടക്കുന്ന ചർച്ചാസംഗമങ്ങൾക്ക് പരിസമാപ്തി കൂടിയാണ് ഈ സംഗമം. ബെംഗളൂരു മലയാളികളുടെ ഏറ്റവും വലിയ ഇഫ്താർ കൂട്ടായ്മയാണിത്. 2000 മുതൽ നടക്കുന്ന സംഗമത്തിന്റെ 24 ആം വാർഷികമാണ് ഇത്തവണ. വിശ്വാസിയുടെ ജീവിതം എന്ന വിഷയത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി. ടി. സുബൈർ സംസാരിക്കും. ‘നാം നമ്മുടെ കുടുംബം’ സുലൈമാൻ മേൽപുത്തൂർ, ഖുർആനിലൂടെ ഹൃദയങ്ങളിലേക്ക്  ഡോ. വി. എം. സാഫിർ, ‘വിശ്വാസിയുടെ കുടുംബം നിലവിലെ സാഹചര്യത്തിൽ’ എസ്. ഐ. ഒ. ദേശീയ പ്രസിഡന്റ് ഇ. കെ. റമീസ് എനിവർ സംസാരിക്കും. ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം പ്രസിഡന്റ് ആയിഷ ഹബീബ് (ജെ. ഐ. എച്ച് വനിതാ വിംഗ് പ്രസിഡന്റ് നയിക്കുന്ന പാനൽ ചർച്ചയും നടക്കും. ഷബീർ മുഹ്സിൻ, ഡോ. ഷംസു ഫിർസാദ്, തുടങ്ങിയവർ കിഡ്സ് റമദാൻ ഫെസ്റ്റ് സെഷനിൽ സംസാരിക്കും. വിഷ്വൽ ട്രീറ്റ് എന്ന സെഷനിലൂടെ കലാവിഷ്കാരത്തിലൂടെ ആശയം പകരുന്ന ആകർഷകമായ ആവിഷ്കാരം ഇത്തവണത്തെ പ്രത്യേകതയാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.