Follow the News Bengaluru channel on WhatsApp

എസ്എസ്‌എല്‍സി പരീക്ഷ കഴിഞ്ഞ് ആഘോഷമാക്കാന്‍ ഊട്ടിക്ക് ട്രെയിന്‍ കയറി: വഴിയറിയാതെ ചെന്നെത്തിയത് കണ്ണൂരില്‍: ഒടുവിൽ രക്ഷകരായി റെയില്‍വേ പോലീസ്

എസ്‌എസ്‌എല്‍സി പരീക്ഷ കഴിഞ്ഞതിന്റെ ആശ്വാസം ആഘോഷമാക്കാന്‍ ഊട്ടിയിലേക്ക് യാത്ര തിരിച്ചതായിരുന്നു കൊല്ലം സ്വദേശികളായ അഞ്ചു വിദ്യാര്‍ഥികള്‍. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ നിസാമുദ്ദീന്‍ എക്സ്പ്രസില്‍ നിന്നാണ് ഇവരെ കണ്ടെത്തി റെയില്‍വേ പോലീസ് കണ്ണൂരില്‍ ഇറക്കുകയായിരുന്നു. ബുധനാഴ്ച പരീക്ഷ കഴിഞ്ഞ് യൂണിഫോം മാറി 5 പേരും കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തി. ഊട്ടിയിലേക്ക് പോകാനായിരുന്നു പദ്ധതിയെങ്കിലും ആര്‍ക്കും വഴിയറിയില്ലായിരുന്നു.

കണ്ണൂരിലേക്കാണ് ടിക്കറ്റ് എടുത്തത്. ട്രെയിന്‍ പതിനൊന്നരയോടെ കണ്ണൂരില്‍ എത്തിയെങ്കിലും ഇവര്‍ ഇറങ്ങിയില്ല. കയ്യില്‍ ആകെ 2500 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ട്രെയിന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നതിനു തൊട്ടുമുന്‍പായി ചാത്തന്നൂര്‍ സ്റ്റേഷനില്‍ നിന്നു വന്ന ഫോണ്‍ കോള്‍ വഴിത്തിരിവുകയായിരുന്നു. ഇന്നലെ ചാത്തന്നൂര്‍ പോലീസ് എത്തി കുട്ടികളെ നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് കോടതിയില്‍ ഹാജരാക്കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിടും


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.