Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

ബെംഗളൂരു: ബെംഗളൂരുവിലെ കോറമംഗലയിൽ ഓടുന്ന കാറിൽ 19-കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി.

സുഹൃത്തിനൊപ്പം ഇരുന്ന യുവതിയെ നാല് പേരടങ്ങിയ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ വിജയ്, ശ്രീധർ, കിരൺ, സതീഷ് എന്നീ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മാർച്ച് 25നായിരുന്നു കേസിനാസ്പദമായ സംഭവം. ബെംഗളൂരുവിലെ നാഷണൽ ഗെയിംസ് വില്ലേജ് പാർക്കിൽ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന യുവതിയെ രാത്രി പത്ത് മണിയോടെ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു.

യുവതിയോട് മോശമായി പൊരുമാറിയ സംഘം സുഹൃത്തിനെ ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ട ശേഷം ബലമായി കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഓടുന്ന കാറിൽവെച്ച് പിറ്റേന്ന് പുലർച്ചെ നാല് മണിവരെ നാലുപേരും ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.

മാർച്ച് 26ന് പുലർച്ചെ ഈജിപുരയിലെ വീടിന് സമീപം യുവതിയെ ഇറക്കിവിട്ടശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് 19-കാരി പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ അറസ്റ്റിലായ നാലുപേരും ഈജിപുര സ്വദേശികളാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.