Follow the News Bengaluru channel on WhatsApp

മുതിർന്ന ജെഡിഎസ് നേതാവ് രാമസ്വാമി ബിജെപിയിൽ ചേർന്നു

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് കനത്ത തിരിച്ചടി. മുതിർന്ന ജെഡിഎസ് നേതാവും കർണാടകയിലെ ജനതാദൾ എസ് എംഎൽഎയുമായ എ.ടി. രാമസ്വാമി ബിജെപിയിൽ ചേർന്നു. ഡൽഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പാർട്ടി മെമ്പർഷിപ്പ് നൽകി അദ്ദേഹത്തെ സ്വീകരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിറകെയാണ് എ.ടി. രാമസ്വാമി ബിജെപിയിൽ അംഗത്വമെടുത്തത്. പ്രധാനമന്ത്രിയുടെ വികസന രാഷ്‌ട്രീയത്തിന്റെ ഭാഗമായി മുൻപോട്ട് പോകുമെന്ന് ബിജെപിയിൽ ചേർന്ന ശേഷം എ.ടി. രാമസ്വാമി പറഞ്ഞു

ഹാസൻ ജില്ലയിലെ അർക്കൽഗുഡ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രാമസ്വാമി. കോൺഗ്രസിൽ നിന്ന് രണ്ട് തവണ എംഎൽഎയായ രാമസ്വാമി പിന്നീട് ജെഡിഎസിൽ ചേർന്ന് 2004-ലും 2018-ലും മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

അതേസമയം ഇന്നലെ രാമസ്വാമി എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ ജെഡിഎസിൽനിന്ന് രാജിവെച്ച രണ്ടാമത്തെ എംഎൽഎയാണ് എ.ടി. രാമസ്വാമി. ഇക്കഴിഞ്ഞ തിങ്കളാഴ്ച എസ്.ആർ ശ്രീനിവാസ് രാജിവച്ച് കോൺഗ്രസിൽ ചേർന്നിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.