Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലേക്ക് കൂടുതൽ സ്വിഫ്റ്റ് സർവീസുകൾ

ബെംഗളൂരു: കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് കൂടുതൽ സ്വിഫ്റ്റ് സർവീസുകൾ ഏർപ്പെടുത്തുന്നത് പരിഗണയിലെന്ന് സ്വിഫ്റ്റ് കമ്പനി ജനറൽ മാനേജർ എൻ. പോൾ. വിവിധ മലയാളി സംഘടനകളുമായി വെള്ളിയാഴ്ച ബെംഗളൂരുവിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ നിന്നും 131 പുതിയ സർവീസുകൾ ഈയാഴ്ച ആരംഭിക്കുന്നുണ്ടെന്നും അതിൽ ബെംഗളൂരു സെക്ടറിലേക്കുള്ള പുതിയ സർവീസുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള യാത്രക്കാരെ സ്വിഫ്റ്റ് ബസുകളിലേക്ക് എത്തിക്കാൻ ഫീഡർവാഹനങ്ങൾ വാഹനങ്ങൾ ഏർപ്പെടുത്തണമെന്ന് മലയാളി സംഘടനകൾ യോഗത്തില്‍ ആവശ്യപ്പെട്ടു. നിലവിൽ കർണാടക ആർ.ടി.സിയിൽ യാത്ര ബുക്ക് ചെയ്തവർക്ക് ബി.എം.ടി.സി മുഖേന ഇത്തരം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.

കേരളത്തിൽ നിന്നും രാത്രിയിൽ പുറപ്പെടുന്ന ബസുകൾ പുലർച്ചെ നാലുമണിക്കുള്ളിലാണ് ബെംഗളൂരുവിലെത്തുന്നത്. ഈ സമയത്ത് ബസ് സ്റ്റാൻഡുകളിൽനിന്ന് മറ്റിടങ്ങളിലേക്കുപോകാൻ യാത്രസൗകര്യങ്ങൾ ലഭ്യമല്ല. പുലർച്ചെ യാത്രക്കാർ കവർച്ചയ്ക്ക് ഇരയാകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിൽ നാട്ടിൽനിന്ന് പുറപ്പെടുന്ന ബസുകൾ രാവിലെ അഞ്ചിനുശേഷം നഗരത്തിലെത്തുന്ന വിധത്തിൽ സമയം പുനക്രമീകരിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ബസുകൾ ഭക്ഷണംകഴിക്കാൻ നിർത്തുന്നയിടങ്ങൾ മതിയായ സൗകര്യമുള്ളതല്ലെന്ന പരാതിയും സംഘടനകൾ ഉന്നയിച്ചു.

മലയാളികൾ ഒട്ടേറെയുള്ള ശിവമോഗ, ഹുബ്ബള്ളി, ബല്ലാരി എന്നിവിടങ്ങളിൽനിന്നും നാട്ടിലേക്ക് സ്വിഫ്റ്റ് സർവീസുകൾ വേണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. മഡിവാളയിലും കലാശിപാളയയിലെ പുതിയ ബസ് സ്റ്റാൻഡിലും റിസർവേഷൻ കൗണ്ടറുകൾ തുടങ്ങണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു.

സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് സ്വിഫ്റ്റ് ജനറൽ മാനേജർ ഉറപ്പുനൽകി.

കർണാടക-കേരള ട്രാവലേഴ്‌സ് ഫോറവും സുവർണകർണാടക കേരളസമാജവുമാണ് യോഗത്തിന് നേതൃത്വംനൽകിയത്. മെറ്റി കെ. ഗ്രേസ്, ആർ.വി. ആചാരി, ലോകകേരളസഭാംഗം കെ.പി. ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. എ.ഐ.കെ.എം.സി.സി., എം.എം.എ., നാദാപുരം കൾച്ചറൽ സെന്റർ, മലയാളം മിഷൻ, എസ്.എൻ.ഡി.പി. ഉൾപ്പെടെയുള്ള സംഘടനാപ്രതിനിധികൾ പങ്കെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.