Follow the News Bengaluru channel on WhatsApp

നാല് മാസത്തിനിടെ എട്ടു തവണ; കർണാടകയിൽ റെക്കോർഡ് സന്ദർശനവുമായി പ്രധാനമന്ത്രി

ബെംഗളൂരു: നാല് മാസത്തിനിടെ എട്ടു തവണ കർണാടക സന്ദർശിച്ച് റെക്കോർഡ് സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ ഒമ്പതിനു ടൈഗർ പ്രൊജക്ടിന്റെ ഗോൾഡൻ ജൂബിലിക്കായ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ എത്തും. നാലു മാസത്തിനിടെ അദ്ദേഹത്തിന്റെ എട്ടാമത്തെ സന്ദർശനമാണിത്.

2014ൽ പ്രധാനമന്ത്രിയായതിനുശേഷം ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ തവണ ഒരു സംസ്ഥാനം സന്ദർശിക്കുന്നത് ആദ്യമായാണിത്. 2015 ജനുവരി മുതൽ 32 തവണയാണ് മോദി കർണാടകയിലെത്തിയത്. ഈ സന്ദർശനങ്ങളിൽ 25 ശതമാനവും തിരഞ്ഞെടുപ്പ് കാലയളവിലായിരുന്നു. 2018ലാണ് രണ്ടാമതായി ഏറ്റവും കൂടുതൽ തവണ മോദി കർണാടക സന്ദർശിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വൈബ്സൈറ്റിലെ കണക്കുകൾ വ്യക്തമാക്കി.

കർണാടകയിൽ നടത്തിയ ഏഴു സന്ദർശനങ്ങളിൽ ആറെണ്ണവും തിരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു. ഇതിൽ അഞ്ചെണ്ണം അനൗദ്യോഗികമായിരുന്നു.

ഇവ വർഷം നരേന്ദ്ര മോദിയാണ് ബിജെപിയുടെ താരപ്രചാരകൻ. ഇക്കാരണത്താൽ തന്നെ ഈ വർഷം അദ്ദേഹത്തിന്റെ സന്ദർശനം രണ്ടക്കം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2023-ലെ അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം ജനുവരി 12-ന് ഹുബ്ബള്ളിയിൽ 26-ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്തപ്പോഴാണ്. രണ്ടാമത്തേത്

ജനുവരി 19 ന് യാദ്ഗിറിലേക്കും കലബുർഗിയിലേക്കും ബഞ്ചാര സമുദായത്തിന് അവകാശ രേഖകൾ വിതരണം ചെയ്യാനായിരുന്നു. മൂന്നാമത്തെ സന്ദർശനം ഫെബ്രുവരി ആറിന് ബെംഗളൂരുവിൽ നടന്ന ഇന്ത്യൻ എനർജി വീക്കിന്റെ ഉദ്ഘാടനത്തിനും നാലാമത്തെ സന്ദർശനം ഫെബ്രുവരി 13 ന് എയ്‌റോ ഇന്ത്യ 2023 ന്റെ ഉദ്ഘാടനത്തിനുമായിരുന്നു. അഞ്ചാമത്തെ സന്ദർശനം ഫെബ്രുവരി 27 ന് ശിവമോഗ വിമാനത്താവളം ഉദ്ഘാടനം ചെയ്യാനും ആറാമത്തെ സന്ദർശനം മാർച്ച് 12 ന് ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിനുമായിരുന്നു. ഏറ്റവും അടുത്തതും ഏഴാമത്തേതുമായ സന്ദർശന വേളയിൽ, മാർച്ച് 25 ന്, മോദി വൈറ്റ്ഫീൽഡ് മെട്രോ ലൈൻ ഉദ്ഘാടനം ചെയ്യുകയും മറ്റ് പരിപാടികൾക്ക് പുറമെ ദാവൻഗെരെയിൽ ഒരു പൊതുസമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു.

2020 മാർച്ചിനും 2021 ജൂണിനുമിടയിൽ കോവിഡ് -19 ന്റെ രണ്ട് തരംഗങ്ങളിൽ മോദി ഒരിക്കൽ പോലും സംസ്ഥാനം സന്ദർശിച്ചിട്ടില്ലെന്നും ഡാറ്റ കാണിക്കുന്നു. 2020 ജനുവരി 2നും 2022 ജൂൺ 20 നും ഇടയിലുള്ള 29 മാസമായിരുന്നു അദ്ദേഹത്തിന്റെ കർണാടക സന്ദർശനങ്ങൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഇടവേളയെന്ന് പിഎംഒ പോർട്ടൽ പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.